Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'സി.പി.എം അനുഭാവി പോലും അൻവറിനൊപ്പമില്ല' -മറുപടിയുമായി ഡി.വൈ.എഫ്.ഐ

text_fields
bookmark_border
pv anvar vk sanoj
cancel
camera_alt

പി.വി. അൻവർ, വി.കെ. സനോജ്

കണ്ണൂർ: നിലമ്പൂർ എം.എൽ.എ പി.വി അൻവറിന് മറുപടിയുമായി ഡി.വൈ.എഫ്.ഐ. പ്രമുഖ നേതാവ് പോയിട്ട് സി.പി.എം അനുഭാവി പോലും അൻവറിനൊപ്പമില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു.

"അൻവർ കണ്ണൂരിനെ കുറിച്ചോ സി.പി.എമ്മിനെ കുറിച്ചോ മനസിലാക്കിയട്ടില്ല. പത്രസമ്മേളന വിഡിയോയുടെ അടിയിൽ വരുന്ന പ്രതികരണങ്ങൾ നോക്കി കേരളം മുഴുവൻ തന്നോടൊപ്പമാണെന്ന് പ്രഖ്യാപിക്കുകയാണ്. കണ്ണൂരിൽ നിന്നല്ല കേരളത്തിൽ ഒരിടത്തു നിന്നും സി.പി.എമ്മിന്‍റെയോ ഡി.വൈ.എഫ്.ഐയുടെയോ ഒരു അനുഭാവി പോലും അൻവറിനൊപ്പം ഉണ്ടാകില്ല" -വി.കെ. സനോജ് പറഞ്ഞു.

താൻ രൂപവത്കരിക്കുന്ന പുതിയ പാർട്ടിയുമായി കണ്ണൂരിൽനിന്നുള്ള പ്രബലനായ സി.പി.എം നേതാവ് സഹകരിക്കുമെന്നാണ് പി.വി. അൻവർ പറഞ്ഞത്. നിയമസഭയിൽ പ്രതിപക്ഷത്തോടൊപ്പമിരിക്കാൻ താൽപര്യമില്ലെന്നും എം.എൽ.എ സ്ഥാനം രാജിവെക്കണോ എന്ന കാര്യം നിയമപരമായി പരിശോധിച്ച് തീരുമാനിക്കുമെന്നും അൻവർ അറിയിച്ചു.

മാറി നിൽക്കുന്ന പല സി.പി.എം നേതാക്കളും മുൻ എം.എൽ.എമാരും എം.പിമാരും താനുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും കമ്യൂണിസ്റ്റ് പാർട്ടിയെയും സ്നേഹിക്കുന്ന ചെറുതും വലുതുമായ ഒരുപാട് നേതാക്കൾ സംസാരിച്ചിട്ടുണ്ട്. ഞായറാഴ്ച ട്രെയിനിന്‍റെ എൻജിനാണ് തയാറാവുന്നത്. ബോഗികൾ പിന്നാലെ വരും. കേരളം മുഴുവൻ രണ്ട് റൗണ്ട് കറങ്ങുമ്പോഴേക്കും ബോഗികൾ പൂർണമാകും. സർക്കാർ സംബോധന ചെയ്യാത്ത ജനങ്ങളുടെ പ്രശ്നങ്ങളാകും പുതിയ പാർട്ടി ചർച്ച ചെയ്യുക. എല്ലാ വിഭാഗത്തെയും ഉൾക്കൊള്ളുംമെന്നും അൻവർ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Even a CPM supporter is not with Anwar - DYFI
Next Story