സന്ദീപ് വധം: പ്രതികൾ പ്രവർത്തകരല്ല –ഡി.വൈ.എഫ്.ഐ
text_fieldsപത്തനംതിട്ട: സി.പി.എം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിെൻറ കൊലപാതകക്കേസിലെ പ്രതികളിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരുണ്ടെന്ന വാർത്ത വസ്തുതാവിരുദ്ധവും സംഘടനയെ അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് സംസ്ഥാന സെക്രേട്ടറിയറ്റ്. പ്രതികൾ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞതായ വാർത്ത അടിസ്ഥാനരഹിതമാണ്.
പൊലീസ് റിപ്പോര്‍ട്ടില്‍ ഒരിടത്തും ഇങ്ങനെ ഇല്ല. പ്രതികൾ ബി.ജെ.പിക്കാരാണെന്നും രാഷ്ട്രീയവൈരാഗ്യമാണ് കൊലക്ക് കാരണമെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കിയിട്ടുെണ്ടന്നും ഡി.വൈ.എഫ്.ഐ അറിയിച്ചു.

