Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡി.വൈ.എഫ്.ഐ ഓഫിസ് ജീവനക്കാരന് കോവിഡ്; എ.എ റഹിം അടക്കം ആറുപേർ നിരീക്ഷണത്തിൽ
text_fieldsbookmark_border
തിരുവനന്തപുരം: ഓഫീസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. സംസ്ഥാന സെക്രട്ടറി എ.എ റഹിം ഉള്‍പ്പെടെയുള്ളവരെ നിരീക്ഷണത്തിലാക്കി. റഹിം ഉൾപ്പെടെ ആറുപേരാണ് ക്വാറന്‍റീനിലുള്ളത്.
ഇന്ന് രാവിലെയാണ് തിരുവനന്തപുരം കുന്നുകുഴിയിലുളള ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് പ്രഥമ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്ന സംസ്ഥാന സെക്രട്ടറി എ.എ റഹീം അടക്കം ആറു പേർ നിരീക്ഷണത്തിൽ പ്രവേശിച്ചത്.
കോവിഡ് മുൻകരുതലിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ ഓഫീസിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എ.എ റഹീമിന്റെ ഉൾപ്പെടെ കോവിഡ് പരിശോധന ഉടൻ തന്നെ നടത്തും.
Next Story
