മുഖ്യമന്ത്രിയുടെ അജ്ഞാത സ്‌പോൺസർമാരുടെ ചിത്രം വരക്കുന്നവർക്ക് സമ്മാനം; വ്യത്യസ്‌ത പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ ചാർട്ടേർഡ് വിമാനയാത്രാ വിവാദത്തിൽ വ്യത്യസ്‍ത പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. ‘മുഖ്യമന്ത്രിയുടെ അജ്ഞാത സ്‌പോൺസർമാരുടെ മുഖം വരയ്‌ക്കൂ, സമ്മാനം നേടൂ’ എന്ന പേരിലാണ് പ്രതിഷേധ പരിപാടി.
എമർജൻസി ലൈറ്റാണ് ബംബർ സമ്മാനം. പ്രോത്സാഹന സമ്മാനമായി പങ്കെടുക്കുന്നവർക്കെല്ലാം മെഴുകുതിരിയും നൽകും. വ്യാഴം രാവിലെ 11ന് സെക്രട്ടറിയറ്റിന് മുന്നിലും എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും സമരം സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിലെ മുഖ്യമന്ത്രിയുടെ സ്‌പോൺസർമാർ ആരാണെന്ന് കേരളത്തിന് അറിയണമെന്ന് സംസ്ഥാന സെക്രട്ടറി എം. വിജിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോ ഓഡിനേറ്റർ ഉൾപ്പെട്ട എം.ഡി.എം.എ കേസ്, കിലയിലെ രാഷ്ട്രീയ നിയമനം എന്നിവക്കെതിരെയും സമരം നടത്തുമെന്നും എം. വിജിൻ അറിയിച്ചു. പ്രസിഡന്റ് ചിന്താ ജെറോം, സംസ്ഥാന ജോയിന്റ് സെക്രട്ടറി രജീഷ് വെള്ളാട്ട്, സംസ്ഥാന സെക്രട്ടറിയറ്റംഗം വി. അനൂപ്, ജില്ലാ പ്രസിഡന്റ് വി.എസ്. ശ്യാമ, ജില്ലാ സെക്രട്ടറി എൽ.എസ്. ലിജു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

