Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിഴവുകളെണ്ണി...

പിഴവുകളെണ്ണി ഡി.വൈ.എഫ്.ഐ ; സംഘടനാബോധം കുറഞ്ഞു, തുടർഭരണം ക്ഷീണം ചെയ്തു, അംഗങ്ങളില്ല

text_fields
bookmark_border
dyfi
cancel

തൃ​ശൂ​ർ: പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ സം​ഘ​ട​നാ​ബോ​ധം കു​റ​ഞ്ഞു​വ​രു​ന്ന​താ​യും പി​ണ​റാ​യി സ​ർ​ക്കാ​റി​ന്റെ തു​ട​ർ​ഭ​ര​ണം സം​ഘ​ട​ന​ക്ക് ക്ഷീ​ണ​മു​ണ്ടാ​ക്കി​യെ​ന്നും ഡി.​വൈ.​എ​ഫ്.​ഐ സം​ഘ​ട​നാ റി​പ്പോ​ർ​ട്ട്. മു​ഴു​വ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ലും പ​​ങ്കെ​ടു​ക്കു​ക​യെ​ന്ന നേ​തൃ​ബോ​ധ​ത്തി​ലേ​ക്ക് മി​ക്ക​വ​ർ​ക്കും എ​ത്താ​നാ​യി​ട്ടി​ല്ല. ഹാ​ജ​ർ കു​റ​ഞ്ഞ​വ​രോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കേ​ണ്ടി​വ​ന്നു. പാ​റ്റ​ക​ളു​ടെ ന്യൂ​ജ​ൻ സ​മ​ര വി​ജ​യ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡി.​വൈ.​എ​ഫ്.​ഐ സ​മ​ര​രീ​തി പ​രി​ഷ്ക​രി​ക്ക​ണം. ക​മ്മി​റ്റി​ക​ളി​ൽ 20 ശ​ത​മാ​ന​മെ​ങ്കി​ലും വ​നി​താ പ്രാ​തി​നി​ധ്യം വേ​ണ​മെ​ന്ന നി​ർ​ദേ​ശം പാ​ലി​ക്കാ​നാ​യി​ട്ടി​ല്ല. മി​ക്ക ജി​ല്ല​ക​ളി​ലും സ​ഹ​ഭാ​ര​വാ​ഹി​ക​ളാ​യി​ട്ടു​പോ​ലും യു​വ​തി​ക​ളി​ല്ല. സി.​പി.​ഐ യു​വ​ജ​ന സം​ഘ​ട​ന​യാ​യ എ.​ഐ.​വൈ.​എ​ഫി​ന്റെ ചി​ല നി​ല​പാ​ടു​ക​ൾ ഇ​ട​തു​സ​മീ​പ​ന​ത്തി​ന് പ്ര​തി​കൂ​ല​മാ​കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്.

ര​ണ്ട് ടേം ​ഭ​ര​ണം സം​ഘ​ട​ന​യു​ടെ സ​മ​രോ​ർ​ജം ഇ​ല്ലാ​താ​ക്കി. ഭ​ര​ണം മി​ക​ച്ച​താ​യി​ട്ടും നേ​ട്ടം ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാ​നാ​യി​ല്ല. തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ൽ നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ വി​ഭാ​ഗീ​യ​ത പ്ര​ക​ട​മാ​യി. ഡി.​വൈ.​എ​ഫ്.​ഐ​യി​ൽ അം​ഗ​ങ്ങ​ൾ കു​റ​ഞ്ഞു​വ​രു​ന്നു. അ​ടു​ത്തി​ടെ ക​ണ്ടു​വ​രു​ന്ന ചെ​റു​പ്പ​ക്കാ​രു​ടെ വി​ദേ​ശ കു​ടി​യേ​റ്റം പ്ര​തി​കൂ​ല ഘ​ട​ക​മാ​ണ്.

ഡി.​വൈ.​എ​ഫ്.​ഐ കേ​ര​ള ഘ​ട​ക​ത്തി​ൽ 51,93,854 അം​ഗ​ങ്ങ​ളാ​ണ് നി​ല​വി​ലു​ള്ള​ത്. നാ​ല് വ​ർ​ഷം മു​മ്പു​ള്ള​തി​നേ​ക്കാ​ൾ അം​ഗ​ങ്ങ​ൾ കു​റ​ഞ്ഞി​ട്ടു​ണ്ട്. വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്കെ​തി​രെ തി​രു​ത്ത​ൽ ശ​ക്തി​യാ​യി നി​ലി​നി​ൽ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ സം​ഘ​ട​ന​യി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യി മാ​റ്റി​നി​ർ​ത്തു​മെ​ന്നും റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ച് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ. സ​നോ​ജ് പ​റ​ഞ്ഞു. സ​മ്മേ​ള​നം ശ​നി​യാ​ഴ്ച സ​മാ​പി​ക്കും. രാ​വി​ലെ അ​ഖി​ലേ​ന്ത്യാ സ​മ്മേ​ള​ന പ്ര​തി​നി​ധി തെ​ര​ഞ്ഞെ​ടു​പ്പ്‌. ക്ര​ഡ​ൻ​ഷ്യ​ൽ റി​പ്പോ​ർ​ട്ട്‌ അ​വ​ത​ര​ണം, പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്‌ എ​ന്നി​വ ന​ട​ക്കും. വൈ​കീ​ട്ട്‌ വി.​എ​സ്‌. അ​ച്യു​താ​ന​ന്ദ​ൻ ന​ഗ​റി​ൽ (അ​ര​ണാ​ട്ടു​ക​ര നേ​താ​ജി ഗ്ര‍ൗ​ണ്ട്‌) ചേ​രു​ന്ന പൊ​തു​യോ​ഗം സി.​പി.​എം പൊ​ളി​റ്റ്‌ ബ്യൂ​റോ അം​ഗം പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DYFIdyfi conferencecpim keralaPinarayi Vijayan Government
News Summary - DYFI Organizational Report Admits Lapses, Weakened Activism, and Declining Membership in Kerala
Next Story