Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസ് നിയന്ത്രിത...

കോൺഗ്രസ് നിയന്ത്രിത ബാങ്കിൽ ഡി.വൈ.എഫ്.െഎ പ്രവർത്തകന് നിയമനം; അന്വേഷിക്കാൻ കെ.പി.സി.സി

text_fields
bookmark_border
congress a,i, conflict mala
cancel

പഴയങ്ങാടി: കെ.പി.സി.സി അംഗം എം.പി. ഉണ്ണികൃഷ്​ണൻ ചെയർമാനായ കോൺഗ്രസ് നിയന്ത്രണത്തിലുള്ള പഴയങ്ങാടി അർബൻ കോ-ഓപറേറ്റിവ് ബാങ്കിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകന് നിയമനം നൽകിയ സംഭവത്തിൽ കെ.പി.സി.സി സംഘടനതല അന്വേഷണത്തിനുത്തരവിട്ടു.

നിയമനവുമായി ബന്ധപ്പെട്ട് കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കാപ്പാടൻ ശശിധരൻ, മാടായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പി.പി. കരുണാകരൻ മാസ്​റ്റർ, കല്ലാശ്ശേരി ബ്ലോക്ക് യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സുധീഷ് വെള്ളച്ചാൽ എന്നിവർ കെ.പി.സി. സി. പ്രസിഡൻറിന് നൽകിയ പരാതിയെ തുടർന്നാണ് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പി.അനിൽകുമാർ, കണ്ണൂരി െൻറ സംഘടന ചുമതലയുള്ള പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. അടിയന്തര അനേഷണം നടത്തി മൂന്നു ദിവസത്തിനുള്ളിൽ റി​പ്പോർട്ട് സമർപ്പിക്കാൻ കെ.പി.സി.സി ആവശ്യപ്പെട്ടതായാണ് വിവരം.

ഡി.വൈ.എഫ്.ഐ പ്രവർത്തകന് നിയമനം നൽകിയ പരാതിയിൽ കെ.പി.സി.സി നേരിട്ട് അന്വഷണം പ്രഖ്യാപിച്ചതോടെ പഴയങ്ങാടി അർബൻ കോഓപ് ബാങ്കിനു മുന്നിൽ യൂത്ത്​ കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച ആരംഭിച്ച പ്രതിഷേധസമരം നിർത്തിവെച്ചതായി ജില്ല പ്രസിഡൻറ് സുധീപ് ജെയിംസ് അറിയിച്ചു.

യോഗ്യരായ കോൺഗ്രസി െൻറയും യൂത്ത് കോൺഗ്രസിൻെറയും നിരവധി പ്രവർത്തകർ തൊഴിൽരഹിതരായി പുറത്തുനിൽക്കെയാണ് റാങ്ക്​ ലിസ്​റ്റിൽ തിരിമറി നടത്തി ലക്ഷങ്ങൾ കോഴ വാങ്ങി സി.ഐ.ടി.യു അംഗത്തി െൻറ മകനായ ഡി.വൈ.എഫ്.ഐ പ്രവർത്തകന് നിയമനം നൽകിയതെന്നാരോപിച്ചായിരുന്നു യൂത്ത്​ കോൺഗ്രസ് സമരം തുടങ്ങിയത്.

യൂത്ത്​ കോൺഗ്രസ് സമരം ശക്​തമാക്കിയതോടെയാണ് സംസ്ഥാനനേതൃത്വം ധിറുതിപിടിച്ച് അന്വേഷണത്തിനുത്തരവിട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpccdyfibank
News Summary - DYFI members Appointment in Congress controlled bank KPCC to investigate
Next Story