Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡി.വൈ.എഫ്.ഐ...

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; കായംകുളത്ത് ഇ​ന്ന് സി​.പി​.എം ഹ​ർ​ത്താ​ൽ

text_fields
bookmark_border
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; കായംകുളത്ത് ഇ​ന്ന് സി​.പി​.എം ഹ​ർ​ത്താ​ൽ
cancel

കായംകുളം: കായംകുളത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. എം.എസ്.എ സ്‌കൂളിന് സമീപം താമസിക്കുന്ന വൈ​ദ്യ​ൻ വീ​ട്ടി​ൽ സി​യാ​ദ് (36) ആണ് മരിച്ചത്. സി.​പി​.എം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​വും ഡി​.വൈ​.എ​ഫ്.ഐ പ്ര​വ​ർ​ത്ത​ക​നും കൂ​ടി​യാ​ണ് സി​യാ​ദ്. ക്വട്ടേഷന്‍ സംഘമാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് കായംകുളത്ത് സി.പി.എം ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു.

ചൊവ്വാഴ്ച രാത്രി 10 മണിയോടെ ഫയര്‍ സ്റ്റേഷനു സമീപത്താണ് സംഭവം നടന്നത്. ക്വാറന്‍റൈൻ കേന്ദ്രത്തില്‍ ഭക്ഷണം നല്‍കി മടങ്ങുമ്പോഴാണ് സംഭവം. കു​ത്തേ​റ്റ് വീ​ണഉ​ട​ൻ ത​ന്നെ കാ​യം​കു​ളം താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ര​ളി​ന് ആ​ഴ​ത്തി​ലേറ്റ മു​റി​വാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കായംകുളം സ്വദേശി മുജാബാണ് കൊലപാതകം നടത്തിയതെന്ന് പറയുന്നു. ഇയാള്‍ നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DYFIKayamkulamMurder Cases
Next Story