
പണപ്പിരിവിലെ വീഴ്ച; ഡി.വൈ.എഫ്.ഐ നേതാക്കളെ ചുമതലകളിൽനിന്ന് ഒഴിവാക്കി
text_fieldsകാക്കനാട്: സമൂഹ അടുക്കള നടത്തിപ്പിനായുള്ള സാമ്പത്തിക ഇടപാടുകളിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ മൂന്ന് ഡി.വൈ.എഫ്.ഐ നേതാക്കളെ സംഘടനയുടെ ഔദ്യോഗിക ചുമതലകളിൽനിന്ന് നീക്കി. എൻ.ഐ.എ കേസിൽ ജയിലിൽ കിടന്ന വ്യക്തിയെ ഡി.വൈ.എഫ്.ഐയുടെ സന്നദ്ധ പ്രവർത്തനങ്ങളിൽ സഹകരിപ്പിച്ചെന്ന ആരോപണവും അച്ചടക്ക നടപടിക്ക് കാരണമായി.
കളമശ്ശേരി ബ്ലോക്ക് പ്രസിഡൻറ് ഒ.എം. സലാവുദ്ദീന്‍, തൃക്കാക്കര വെസ്റ്റ് മേഖല സെക്രട്ടറി ലുഖ്മാനുൽ ഹക്കീം, കളമശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗം ഷിഹാബ് എന്നിവരെയാണ് സംസ്ഥാന കമ്മിറ്റി നീക്കിയത്. എൻ.ഐ.എ കേസ് പ്രതി ഫിറോസിനെ കാക്കനാടിനടുത്ത് പടമുകളിൽ നടത്തിയിരുന്ന സമൂഹ അടുക്കളയുമായും പച്ചക്കറി വിതരണവുമായും ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുകയും ഇതുവഴി സാമ്പത്തികലാഭം ഉണ്ടാക്കുകയും ചെയ്തതായി സംസ്ഥാന കമ്മിറ്റിക്ക് പരാതികൾ ലഭിച്ചിരുന്നു. ഇതേതുടർന്നാണ് നടപടി.
പ്രവർത്തനങ്ങൾക്കുവേണ്ടി നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മൂവർക്കുമെതിരെ നേരേത്തതന്നെ ദൃശ്യങ്ങൾ സഹിതം വിവാദം ഉയർന്നിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ എന്ന വ്യാജേന ഫിറോസും സംഘവും നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങളിൽ ഉത്തരവാദിത്തമില്ലെന്ന് കാണിച്ച് കളമശ്ശേരി ബ്ലോക്ക് കമ്മിറ്റി നേരേത്ത പ്രസ്താവന ഇറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
