Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒറ്റപ്പാലത്ത് ഡി.വൈ.എഫ്.ഐ യൂനിറ്റ് പ്രസിഡന്‍റിനെ വെട്ടിക്കൊലപ്പെടുത്തി

text_fields
bookmark_border
sreejith 987866
cancel
camera_alt

ശ്രീജിത്ത് 

പാലക്കാട്‌: ഒറ്റപ്പാലത്ത് ഡി.വൈ.എഫ്.ഐ യൂനിറ്റ് പ്രസിഡന്‍റിനെ വെട്ടിക്കൊലപ്പെടുത്തി. കുടുംബവഴക്കിലിടപെട്ട ഡി.വൈ.എഫ്.ഐ ഒറ്റപ്പാലം പനയൂർ ഹെൽത്ത് സെന്റർ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്തിനെയാണ് (27) വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ശ്രീജിത്തിന്‍റെ അയൽവാസി ജയദേവൻ പൊലീസ് കസ്റ്റഡിയിലാണ്.

പനയൂർ സ്വദേശിയാണ് ശ്രീജിത്ത്. ശ്രീജിത്തിന് ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ജയദേവൻ സ്ഥിരം മദ്യപാനിയാണ്. ഇയാൾ ഇന്നലെ മദ്യപിച്ച് വീട്ടിലെത്തി വീട്ടുകാരുമായി തർക്കത്തിലായി. അമ്മയെ അടക്കം ജയദേവൻ മർദിച്ചു. ഇതോടെ ശ്രീജിത്തടക്കം മൂന്ന് പേർ ഇടപെട്ടു. ഇതിനിടെ ഇയാൾ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മുൻപും സമാനമായ രീതിയിൽ ഇയാൾ പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ ശ്രീജിത്ത് ഇടപെടാറുണ്ടായിരുന്നു. അമ്മയെ ആക്രമിക്കുന്നത് കണ്ടാണ് ഇന്നലെ ശ്രീജിത്ത് പ്രശ്നത്തിൽ ഇടപെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - DYFI leader hacked to death in Ottappalam
Next Story