എം.ഡി.എം.എയുമായി പിടിയിലായ ഡി.വൈ.എഫ്.ഐ നേതാവിനെ നേരത്തെ പുറത്താക്കിയിരുന്നെന്ന്
text_fields1. അറസ്റ്റിലായ ഷിയാസ് 2. ഷിയാസിനെ ഡി.വൈ.എഫ്.ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയായി തെരഞ്ഞെടുത്തപ്പോൾ സി.പി.എം തെക്കുംഭാഗം കമ്മിറ്റി 2025 ഒക്ടോബർ ഏഴിന് ഫേസ്ബുക് പേജിൽ പങ്കുവെച്ച പോസ്റ്റർ
തൊടുപുഴ: തൊടുപുഴയിൽ മയക്കുമരുന്നുകളുമായി പിടിയിലായ സംഘത്തിലെ ഡി.വൈ.എഫ്.ഐ തെക്കുംഭാഗം മേഖല സെക്രട്ടറി ടി.എസ് ഷിയാസിനെ നേരത്തെ തന്നെ സംഘടനയിൽനിന്ന് പുറത്താക്കിയിരുന്നെന്നും നിലവിൽ ഭാരവാഹി അല്ലെന്നും ഡി.വൈ.എഫ്.ഐ തൊടുപുഴ ഈസ്റ്റ് ബ്ലോക്ക് കമ്മറ്റി.
സമീപകാലത്ത് സംഘടന നടത്തുന്ന പരിപാടികളിലും യോഗങ്ങളിലും പങ്കെടുക്കാത്തതിനാൽ ഇയാളെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു. മയക്കുമരുന്ന് ഇടപാടുകളിൽ ബന്ധപ്പെട്ടതിനാൽ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നെന്നും മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് തെറ്റായ വാർത്തയാണെന്നും നേതാക്കൾ പറഞ്ഞു.
ഇടവെട്ടി തേക്കുംകാട്ടിൽ ടി.എസ്. ഷിയാസ് (35), തൊടുപുഴ കുമ്മംകല്ല് ഓലിക്കല്‍ ആഷിക് സഹീര്‍ (23), ഇടവെട്ടി ചീങ്കല്ലേല്‍ ഹര്‍ഷിദ് ജബ്ബാര്‍ (33), വെങ്ങല്ലൂര്‍ കണിപറമ്പില്‍ നിഹാല്‍ ഷെഫീഖ് (22) എന്നിവരെയാണ് തൊടുപുഴ പൊലീസ് പിടികൂടിയത്. സ്റ്റേഷന്‍ പരിധിയില്‍ ഇടവെട്ടി ജങ്ഷനില്‍ കനാല്‍ പാലം ഭാഗത്തുനിന്നാണ് ഇവര്‍ പിടിയിലായത്.
പ്രതികള്‍ സഞ്ചരിച്ച ഓട്ടോയില്‍നിന്നും കാറില്‍ നിന്നുമായി 18.18 ഗ്രാം എം.ഡി.എം.എയും10 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. മേഖലയില്‍ ലഹരി വിൽപന നടത്തുന്ന സംഘമാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഷിയാസ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് എൽ.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
