
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വനിത നേതാവിനെ ഉപദ്രവിച്ച ഡി.വൈ.എഫ്.െഎ നേതാവ് അറസ്റ്റില്‍
text_fieldsപൂന്തുറ (തിരുവനന്തപുരം): നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വനിത നേതാവിനെ ഉപദ്രവിച്ച കേസില്‍ ഡി.വൈ.എഫ്.െഎ നേതാവ് അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ ചാല ഏരിയ കമ്മിറ്റി അംഗം സായി കൃഷ്ണയാണ് പിടിയിലായത്. ഇതേഘടകത്തിലെ വനിത അംഗമാണ് സായി കൃഷ്ണക്കെതിരെ പരാതി നൽകിയത്.
സായികൃഷ്ണ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിെച്ചങ്കിലും കിട്ടിയില്ല. ഇയാള്‍ക്ക് മുന്‍കൂര്‍ നോട്ടീസ് നല്കി വിളിച്ചുവരുത്തിവേണം അറസ്റ്റ് ചെയ്യാനെന്ന് കോടതി നിർദേശമുണ്ടായിരുന്നു. പൊലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച പൂന്തുറ സ്റ്റേഷനില്‍ ഹാജരായ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പരാതിക്കാരിയും സായികൃഷ്ണയും തമ്മില്‍ നേരത്തെ അഭിപ്രായ വ്യത്യാസവും തർക്കവും ഉണ്ടായിരുന്നുവത്രെ. നേമത്തെ തെരെഞ്ഞടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി വടുവം ഭാഗെത്തത്തിയപ്പോള് സായികൃഷ്ണ ഇവരെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തതായാണ് പരാതി.
