Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോസഫൈനെ ന്യായീകരിച്ച്​...

ജോസഫൈനെ ന്യായീകരിച്ച്​ ഡി.വൈ.എഫ്​.ഐ; വനിത കമ്മീഷൻ അധ്യക്ഷ രാജിവെക്കേണ്ടതില്ലെന്ന്​ -​എ.എ.റഹീം

text_fields
bookmark_border
aa rahim
cancel

തിരുവനന്തപുരം: വിവാദ പരാമർശത്തിൽ എം.സി. ജോസഫൈനെ ന്യായീകരിച്ച്​ ഡി.വൈ.എഫ്​.ഐ. വനിത കമ്മീഷൻ അധ്യക്ഷസ്ഥാനം എം.സി. ജോസഫൈൻ രാജിവെക്കേണ്ടതില്ലെന്ന്​ സംസ്ഥാന സെക്രട്ടറി​ എ.എ.റഹീം പറഞ്ഞു. അവരുടെ ഖേദ പ്രകടനത്തോടെ വിവാദം അവസാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സ്​ത്രീധനത്തിനെതിരായാണ്​ ഇപ്പോൾ പ്രചാരണം നടക്കുന്നത്​​. അതിന്‍റെ ഫോക്കസ്​ മാറരുത്​. സ്​ത്രീധനത്തിനെതിരെ പൊതുജനാഭിപ്രായം ഉയർന്നു വരുന്ന സാഹചര്യമാണ്​ നില നിൽക്കുന്നത്​. ഇതിൽ നിന്നും ജോസഫൈന്‍റെ പ്രസ്​താവനയിലേക്ക്​ ഫോക്കസ്​ മാറി പോകരുതെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.എസ്​.എഫ്​ പറഞ്ഞത്​ അവരുടെ അഭിപ്രായമാണെന്നും എ.എ റഹീം കൂട്ടിച്ചേർത്തു.

വനിത കമ്മീഷൻ അധ്യക്ഷയുടെ പ്രസ്​താവനക്കെതിരെ ഇടതു സഹയാത്രികരടക്കം രംഗത്തെത്തിയിരുന്നു. പലരും രൂക്ഷമായാണ്​ ജോസഫൈന്‍റെ പ്രസ്​താവനക്കെതിരെ രംഗത്തെത്തിയത്​. സി.പി.ഐയുടെ വിദ്യാർഥി സംഘടനയായ എ.ഐ.എസ്​.എഫും ഇക്കാര്യത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:A.A rahim
News Summary - DYFI justifies Josephine; Women's Commission chairperson should not resign - AA Rahim
Next Story