സഹലിെൻറ ജഴ്സിക്ക് 2,02,005 രൂപ
text_fieldsയ്യന്നൂർ: ഇന്ത്യൻ ഫുട്ബാൾതാരം സഹൽ അബ്ദുൽ സമദിെൻറ ജഴ്സി ലേലത്തിൽ ലഭിച്ച 2,02,005 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
റീ സൈക്കിൾ കേരള പദ്ധയിൽ ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റിയാണ് സഹൽ വേൾഡ് കപ്പ് ക്വാളിഫയിങ് മാച്ചിൽ അണിഞ്ഞ ജഴ്സി ലേലത്തിൽ വെച്ചത്. ക്ലബ് 2005 ടർഫ് കോർട്ടും ഗ്രേറ്റ് കവ്വായിയും ചേർന്നാണ് ജഴ്സി സ്വന്തമാക്കിയത്.
കവ്വായി പാർക്കിൽ നടന്ന പരിപാടിയിൽ സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗം ടി. ഐ. മധുസൂദനൻ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതിനായി തുക ഏറ്റുവാങ്ങി. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻറ് വി.കെ. നിഷാദ് അധ്യക്ഷത വഹിച്ചു.
ക്ലബ് 2005 ടർഫ് കോർട്ടുകളുടെ മാനേജിങ് ഡയറക്ടർ ഷിദിൽ സഹൽ, ഗ്രേറ്റ് കവ്വായി ഭാരവാഹികളായ ടി.സി. ഫാറൂഖ്, എസ്. മൻസൂർ എന്നിവർക്ക് സഹൽ അബ്ദുൽ സമദ് ജഴ്സി കൈമാറി. എ. വി. രഞ്ജിത്ത്, പി. പി. അനിഷ, ജി. ലിജിത്ത്, ടി.പി.അനൂപ് എന്നിവർ സംസാരിച്ചു.

