മുഹമ്മദ് റാഫിയുടെ ജഴ്സി ലേലത്തിലൂടെ ഡി.വൈ.എഫ്.െഎക്ക് കിട്ടിയത് 2, 44, 442 രൂപ
text_fieldsകണ്ണൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ദേശീയ ഫുട്ബാൾ താരം മുഹമ്മദ് റാഫിയുടെ ജഴ്സി ലേലം ചെയ്തത് 2,44,442 രൂപക്ക്.
പ്രമുഖ ഫുട്ബാൾ ക്ലബായ എഫ്.സി ബ്രദേഴ്സ് ഒളവറയാണ് ജഴ്സി 2,44,442 രൂപക്ക് കരസ്ഥമാക്കിയത്. കേരളത്തിലെ ഫുട്ബാൾ പ്രേമികൾക്ക് ഹരമായി മാറിയ നിരവധി ക്ലബുകൾ ദേശീയ താരത്തിെൻറ ജഴ്സി കരസ്ഥമാക്കുവാനുള്ള ലേലം വിളി മത്സരത്തിൽ വാശിയോടെ പങ്കാളികളായി.
കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ഫുട്ബാൾ താരം മുഹമ്മദ് റാഫി ജഴ്സി എഫ.സി. ബ്രദേഴ്സ് ഒളറവറയുടെ ഭാരവാഹികൾക്ക് കൈമാറി. ലേലം ചെയ്ത് ഉറപ്പിച്ച തുകയായ 2 44 442 രൂപ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഏറ്റ് വാങ്ങി.
ഡി.വൈ.എ്ഫ.െഎ ജില്ലാസെക്രട്ടറി എം. ഷാജർ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.െഎ മുൻ കണ്ണൂർ ജില്ല സെക്രട്ടറി ബിനോയ് കുര്യൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.വി. സക്കീർ ഹുസൈൻ, സെവൻസ് ഫുട്ബാൾ അസോസിയേഷൻ ജില്ല സെക്രട്ടറി സുമേഷ് കോളിക്കടവ് എന്നിവർ സംസാരിച്ചു.
ഇരിട്ടി ബ്ലോക്ക് സെക്രട്ടറി കെ.ജി. ദിലീപ് സ്വാഗതവും ബ്ലോക്ക് പ്രസിഡൻറ് സിദ്ധാർത്ഥ് ദാസ് നന്ദിയും പറഞ്ഞു.

