Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പന്നിയിറച്ചിയും ബീഫും വിളമ്പി ഡി.വൈ.എഫ്​.ഐയുടെ ഫുഡ് സ്ട്രീറ്റ്

text_fields
bookmark_border
പന്നിയിറച്ചിയും ബീഫും വിളമ്പി ഡി.വൈ.എഫ്​.ഐയുടെ ഫുഡ് സ്ട്രീറ്റ്
cancel

പന്നിയിറച്ചിയും ബീഫും അടക്കമുള്ള വിഭവങ്ങൾ വിളമ്പി ഡി.വൈ.എഫ്​.ഐയുടെ ഫുഡ് സ്ട്രീറ്റ് പ്രതിഷേധം. ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിന് താക്കീതായാണ്​ ഫുഡ് സ്ട്രീറ്റ്​ പരിപാടി കേരളത്തിലെ പ്രധാന നഗരങ്ങളിൽ സംഘടിപ്പിച്ചതെന്ന്​ ഡി.വൈ.എഫ്​.ഐ ഭാരവാഹിൾ അറിയിച്ചു.



എറണാകുളത്ത് നടന്ന പരിപാടി ഡോ.സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്തു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പരിപാടി അരങ്ങേറിയിട്ടുണ്ട്​. ബീഫിനെതിരെ സംഘ്​പരിവാർ കേന്ദ്രങ്ങൾ രംഗത്തുവന്ന​േപ്പാൾ കേരളത്തിലുടനീളം ഡി.വൈ.എഫ്​.ഐ ബീഫ്​ ഫെസ്റ്റ്​ സംഘടിപ്പിച്ചിരുന്നു. പോർക്ക്​ ഫെസ്റ്റ്​ നടത്താൻ ധൈര്യമു​ണ്ടോ എന്ന്​ അന്ന് ബി.ജെ.പി അടക്കമുള്ള സംഘ്​ പരിവാർ സംഘടനകൾ പരിഹസിച്ചിരുന്നു. ഇക്കുറി പന്നിയിറച്ചിയും ഉൾപ്പെടുത്തിയാണ്​ ഫെസ്റ്റ്​. ബീഫ്​, പന്നി, ചിക്കൻ ബിരിയാണി എന്നിവയും ഫുഡ് സ്ട്രീറ്റ് പരിപാടിയിൽ വിളമ്പി.

'ഫുഡ്‌ സ്ട്രീറ്റ്' പൊള്ളേണ്ടവർക്ക് പൊള്ളുന്നുണ്ടെന്ന്​ ഡി.വൈ.എഫ്​.ഐ നേതാവ്​ എസ്​. സതീഷ്​ പറഞ്ഞു.

ഭക്ഷണത്തിൽ മത വർഗീയ വിഷം കലർത്താൻ വന്നവർക്ക് ഈ നാട് നൽകുന്ന മറുപടിയാണ് ഫുഡ്‌ സ്ട്രീറ്റ്. സംഘപരിവാർ അജണ്ട ഈ നാട് അംഗീകരിച്ചുതരില്ല.



ഇപ്പൊ ചിലർക്ക് സംശയം ഫുഡ്‌ സ്ട്രീറ്റിൽ എന്തൊക്കെ ഭക്ഷണം ഉണ്ടാകുമെന്നാണ്. ഉത്തരം കേരളത്തിൽ മലയാളി കഴിക്കുന്ന എല്ലാ ഭക്ഷണവും ഉണ്ടാകും. ഭക്ഷണം മനുഷ്യന്‍റെ സ്വാതന്ത്ര്യമാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമില്ലാത്തത് കഴിക്കാതിരിക്കാനും ഏതു വ്യക്തിക്കും അവകാശമുണ്ട്.

ഞങ്ങൾക്കിഷ്ടമില്ലാത്തത് നിങ്ങൾ കഴിക്കാൻപാടില്ലയെന്നും, ഞങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം നിങ്ങൾ കഴിച്ചാൽ മതിയെന്നുമാണെങ്കിൽ അത് ഈ നാട് വകവെച്ചുതരില്ല. നിങ്ങളുടെ ചാണക ബിരിയാണി നിങ്ങൾ തിന്നോള്ളൂ.. ഞങ്ങൾക്ക് ഒരു പരിഭവവും ഇല്ല. ഞങ്ങളോട് തിന്നാൻ പറയാതിരുന്നാൽ മതി.

'തുപ്പി' കൊടക്കുന്ന ഭക്ഷണമാണ് ഹലാൽ ഭക്ഷണമെന്ന് പറഞ്ഞുനടക്കുന്ന സംഘി കൂട്ടങ്ങളെ നാട് തിരിച്ചറിയും. ഭക്ഷണത്തിൽ പോലും വർഗീയത പറയുന്നത് തലച്ചോറിന്‍റെ സ്ഥാനത്ത് വിസർജം പേറുന്നതുകൊണ്ടാണ്. സതീഷ്​ ഫേസ്​ ബുക്ക്​ കുറിപ്പിൽ പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - dyfi food street protest
Next Story