Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫ്ലെക്സ് ബോർഡുകൾ തല്ലിത്തകർത്തു

text_fields
bookmark_border
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫ്ലെക്സ് ബോർഡുകൾ തല്ലിത്തകർത്തു
cancel

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫ്ലെക്സ് ബോർഡുകൾ തകർത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ. വിവിധിയിടങ്ങളിലെ ബോർഡുകളാണ് തകർത്തത്. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.

കഴിഞ്ഞ ദിവസത്തെ കെ.എസ്.യു നടത്തിയ ഡി.ജി.പി ഓഫിസ് മാർച്ചിനിടെ നവകേരള സദസ്സിന്‍റെ നിരവധി ബാനറുകളും ബോർഡുകളും പ്രവർത്തകർ തകർത്തിരുന്നു. ഇതിനുപിന്നാലെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. ഇനി തെരുവിൽ തല്ലിയാൽ തിരിച്ചടിച്ച് പ്രതിരോധിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


അതിനിടെ, യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിലെ രണ്ടു പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ. ആലൻകോട്, കരവാരം പഞ്ചായത്തുകളിലാണ് കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചത്.

യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്‍റ് സുഹൈലിന്‍റെ വീടിനുനേർക്കാണ ആക്രമണം ഉണ്ടായത്. പ്രവർത്തകന്‍റെ വീടിനുനേർക്ക് സി.പി.എമ്മുകാരാണ് ആക്രമണം നടത്തിയതെന്ന് യൂത്ത് കോൺഗ്രസ് പറ‍യുന്നു. ഇന്നലെ മുഖ്യമന്ത്രിയുടെ നവകേരള യാത്രയുടെ വാഹനവ്യൂഹത്തിന് കരിങ്കൊടി കാണിച്ചതിന്‍റെ പക പോക്കലാണ് ആക്രമണമെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - DYFI destroyed Rahul Mamkootathil flex boards
Next Story