Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീഡന ആരോപണം:...

പീഡന ആരോപണം: ഡി.വൈ.എഫ്​.​െഎ നേതാവിനെ ചുമതലകളിൽനിന്ന്​ ഒഴിവാക്കി

text_fields
bookmark_border
പീഡന ആരോപണം: ഡി.വൈ.എഫ്​.​െഎ നേതാവിനെ ചുമതലകളിൽനിന്ന്​ ഒഴിവാക്കി
cancel
ചെങ്ങന്നൂർ: സഹപ്രവർത്തകയുടെ പീഡന ആരോപണത്തെ തുടർന്ന് യുവനേതാവിനെ സംഘടനാ ചുമതലകളിൽനിന്ന്​ ഒഴിവാക്കി. സംഭവം അന് വേഷിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകാൻ​ സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി മൂന്നംഗ സമിതിയെ നിയോഗിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എൻ.എ. രവീന്ദ്രൻ, ഷീദ് മുഹമ്മദ്, കെ.എസ്. ഷിജു എന്നിവരാണ് സമിതി അംഗങ്ങൾ.

ചെങ്ങന്നൂരിലെ ഡി.വൈ.എഫ്​.​െഎ ഭാരവാഹിയും പാർട്ടി ലോക്കൽ കമ്മിറ്റി അംഗവുമായ യുവാവിനെതിരെയാണ് ആരോപണം. സംസ്ഥാന കമ്മിറ്റി അംഗം സജി ചെറിയാൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ ഏരിയ കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിലാണ്​ തീരുമാനം എടുത്തത്​. നേര​േത്തതന്നെ വിഷയം സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾക്കിടയാക്കിയിരുന്നെങ്കിലും പാർട്ടി മുഖവിലയ്​ക്ക്​ എടുത്തിരുന്നില്ല. ആദ്യം നൽകിയ പരാതി യുവതി പിൻവലിക്കുകയും ചെയ്​തിരുന്നു. തുടർന്ന് ഡി.വൈ.എഫ്​.​െഎ ചുമതലകളിൽനിന്ന്​ ഒഴിവാക്കണമെന്ന് രേഖാമൂലം ആവശ്യപ്പെടുകയും ചെയ്​തു. ഇതോടെയാണ് തുടർനടപടി സ്വീകരിക്കാൻ പാർട്ടി നിർബന്ധിതമായത്. കുറ്റം തെളിയിക്കപ്പെട്ടാൽ യുവനേതാവിനെതിരെ കർശന നടപടിയുണ്ടാകും.

ഏരിയ സെക്രട്ടറി വസ്തു വാങ്ങിയതിനെച്ചൊല്ലിയും യോഗത്തിൽ അഴിമതി ആരോപണമുയർന്നു. എന്നാൽ, ബാങ്ക് വായ്പയെടുത്താണ്​ വസ്തു വാങ്ങിയതെന്ന വിശദീകരണത്തെ തുടർന്ന്​ കൂടുതൽ ചർച്ച അനുവദിച്ചില്ല. ലോക്​സഭാ തെരഞ്ഞെടുപ്പിനുശേഷം മാത്രം ഇക്കാര്യം പരിഗണിച്ചാൽ മതിയെന്നും തീരുമാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dyfikerala newschengannurmalayalam news
News Summary - dyfi chengannur- kerala news
Next Story