Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
dyfi
cancel
Homechevron_rightNewschevron_rightKeralachevron_rightഫലസ്​തീന്​...

ഫലസ്​തീന്​ ഐക്യദാർഢ്യവുമായി ഡി.വൈ.എഫ്.ഐ കാമ്പയിൻ

text_fields
bookmark_border

തിരുവനന്തപുരം: ഇസ്രായേലി​െൻറ നരനായാട്ടിന്​ ഇരയാകുന്ന ഫലസ്​തീൻ ജനതക്ക്​ ​െഎക്യദാർഢ്യവുമായി ഡി.വൈ.എഫ്​.​െഎ കാമ്പയിൻ. നീതിക്കുവേണ്ടി പോരാടുന്ന ഫലസ്‌തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഫേസ്​ബുക്കിൽ പ്രൊഫൈൽ പിക്ചർ ഫ്രെയിം കാമ്പയിനാണ്​ ആരംഭിച്ചിരിക്കുന്നത്​. എല്ലാവരും പ്രൊഫൈൽ ഫ്രെയിം മാറ്റി കാമ്പയിനിൽ പങ്കെടുക്കണമെന്ന് ഡി.വൈ.എഫ്​.​െഎ അഭ്യർഥിച്ചു. കൂടാതെ 'ഫലസ്തീനിലെ ഇസ്രയേൽ അധിനിവേശം' എന്ന വിഷയത്തിൽ വെബിനാറും സംഘടിപ്പിക്കുന്നുണ്ട്​. തിങ്കളാഴ്​ച വൈകീട്ട്​ ഫേസ്​ബുക്കിൽ ലൈവായിട്ടാണ്​ പരിപാടി.

'സ്വന്തം രാജ്യത്തി​െൻറ സ്വാതന്ത്ര്യത്തിനായുള്ള പലസ്‌തീൻ ജനതയുടെ ചെറുത്തുനിൽപ്പ്‌ ഐതിഹാസികമാണ്‌. 1948ൽ യു.എൻ രക്ഷാസമിതി പാസാക്കിയ പ്രമേയത്തെ പോലും വകവവെക്കാതെ ഫലസ്‌തീൻകാരെ കൊന്നൊടുക്കുന്ന സാമ്രാജ്യത്വ ചട്ടുകമാണ് ഇസ്രായേൽ‌.

ഫലസ്‌തീന്‍ ജനതക്കെതിരെ ഇസ്രായേലി സൈന്യം നടത്തുന്ന തികച്ചും മനുഷ്യത്വ വിരുദ്ധമായ ആക്രമണം കിഴക്കന്‍ ജെറുസലേമി​െൻറ പൂര്‍ണമായ അധിനിവേശം ലക്ഷ്യം​െവച്ചാണ്‌. ഫലസ്‌തീനിലെ ജനതക്ക്​ തങ്ങളുടെ മാതൃഭൂമിയിലും സ്വത്തിലും അവകാശമുണ്ടെന്ന്‌ പ്രസ്‌താവിക്കുന്ന യു.എന്‍ പൊതുസഭ പ്രമേയം പോലും മുഖവിലക്കെടുക്കാന്‍ ഇസ്രായേല്‍ തയാറാകുന്നില്ല.

അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തിൽ 'ഫലസ്തീനിലെ ഇസ്രയേൽ അധിനിവേശം' എന്ന വിഷയത്തിൽ ഡി.വൈ.എഫ്.ഐ വെബിനാർ സംഘടിപ്പിക്കുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ, കവി സച്ചിദാനന്ദൻ, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻൻറും ബേപ്പൂർ നിയുക്ത എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുക്കും' -ഡി.വൈ.എഫ്​.​െഎ പ്രസ്​താവനയിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palestinedyfi
News Summary - DYFI Campaign with Palestine Solidarity
Next Story