വർക്കലയിലെ വിവാദ റിസോർട്ട് ഡി.വൈ.എഫ്.ഐ തകർത്തു
text_fieldsവർക്കല: കടൽത്തീരത്ത് അനധികൃതമായി നിർമിക്കുന്ന റിസോർട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ തകർത്തു. നിർമാണ അനുമതിയെച്ചൊല്ലി വർക്കല നഗരസഭയിൽ എൽ.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങൾ തമ്മിൽ സംഘർഷവും കൈയാങ്കളിയും നടന്നിരുന്നു. ഇതിെൻറ പേരിൽ വ്യാഴാഴ്ച ഇരുമുന്നണികളും ഹർത്താൽ ആചരിക്കുന്നതിനിടെയാണ് റിസോർട്ട് തകർത്തത്.മുപ്പതോളം ഡി.വൈ.എഫ്.ഐ പ്രവർത്തകരെത്തി നിർമാണം പുരോഗമിക്കുന്ന റിസോർട്ടിെൻറ ഭിത്തിയുടെ ചില ഭാഗങ്ങൾ പൊളിച്ചു.
തീരത്തെ നടപ്പാതയിലേക്കുള്ള പഴയ പടിക്കെട്ടും തകർത്തു. ബ്ലാക്ക് ബീച്ച് റിസോർട്ടിനോട് ചേർന്ന് നിർമിക്കുന്ന കെട്ടിട സമുച്ചയത്തെ മറച്ച് സ്ഥാപിച്ച നൈലോൺ വിരിയും കീറിയെറിഞ്ഞു. നടപ്പാതയും കഴിഞ്ഞ് നിർമിച്ച കോൺക്രീറ്റ് ലോണിലുണ്ടായിരുന്ന കസേരകളും കടലിലേക്ക് വലിച്ചെറിഞ്ഞു. സി.പി.എം ലോക്കൽ സെക്രട്ടറി നിതിൻ നായർ, എസ്.എഫ്.ഐ നേതാവ് റിയാസ് വഹാബ്, ഡി.വൈ.എഫ്.ഐ നേതാക്കളായ ജയൻ, മനുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകരെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
