Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅരിയിൽ ഷുക്കൂർ...

അരിയിൽ ഷുക്കൂർ വധക്കേസ് പ്രതി കെ. ഷിജിനെ മേഖല സെക്രട്ടറിയാക്കി ഡി.വൈ.എഫ്.ഐ

text_fields
bookmark_border
അരിയിൽ ഷുക്കൂർ വധക്കേസ് പ്രതി കെ. ഷിജിനെ മേഖല സെക്രട്ടറിയാക്കി ഡി.വൈ.എഫ്.ഐ
cancel
Listen to this Article

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതിയെ മേഖല സെക്രട്ടറിയാരയി തെരഞ്ഞെടുത്ത് ഡി.വൈ.എഫ്.ഐ. കെ. ഷിജിനെയാണ് കണ്ണപുരം ഈസ്റ്റ് മേഖല സെക്രട്ടറിയായി തെരഞ്ഞെടുത്തത്. കണ്ണപുരം പഞ്ചായത്തിലെ കീഴറ വള്ളുവൻകടവ് സ്വദേശിയാണ്. എം.എസ്.എഫ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിലെ പതിനഞ്ചാം പ്രതിയാണ്.

2012 ൽ ഷുക്കൂറിനെ കൊലപ്പെടുത്തുമ്പോൾ മാടായി കോളേജിലെ എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്‍റായിരുന്നു ഷിജിൻ. ഇപ്പോൾ കണ്ണപുരം സർവീസ് സഹകരണ ബാങ്ക് മെയിൻ ബ്രാഞ്ചിലെ ജീവനക്കാരനാണ്.

മുസ്‌ലിം ലീഗിന്‍റെ വിദ്യാര്‍ഥി വിഭാഗമായ എം.എസ്.എഫിന്റെ പ്രാദേശിക പ്രവര്‍ത്തകനായിരുന്ന 24കാരനായിരുന്ന അരിയില്‍ ഷുക്കൂറിനെ 2012 ഫെബ്രുവരി 20നാണ് കൊലപ്പെടുത്തിയത്. പ​ട്ടു​വ​ത്ത് വെ​ച്ച്​ ജ​യ​രാ​ജ​നും രാ​ജേ​ഷും സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ആ​ക്ര​മി​ച്ച​തി​ന് പ്ര​തി​കാ​ര​മാ​യാ​ണ് ഷു​ക്കൂ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് സി.​ബി.​ഐ വാ​ദം.

കേസിന്റെ വിചാരണ നടപടികള്‍ ഈ വര്‍ഷം മെയിലാണ് ആരംഭിച്ചത്. കേസിൽ സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ലാ മു​ൻ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ, മു​ൻ എം.​എ​ൽ.​എ ടി.​വി രാ​ജേ​ഷ്​ എ​ന്നി​വ​രടക്കം 31 പ്രതികളാണുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DYFIariyil shukoor
News Summary - DYFI appoints K Shijin accused in the Ariyil Shukkur murder case as regional secretary
Next Story