Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വണ്ടി തടഞ്ഞപ്പോൾ സന്ദീപ് വാര്യർ ആക്രമിച്ചതായി ഡി.വൈ.എഫ്.​ഐ; ‘പൊലീസ് പറഞ്ഞിട്ടും കേൾക്കാത്ത നിലയിലേക്ക് ആ എംഎൽഎ മാറി’

text_fields
bookmark_border
വണ്ടി തടഞ്ഞപ്പോൾ സന്ദീപ് വാര്യർ ആക്രമിച്ചതായി ഡി.വൈ.എഫ്.​ഐ; ‘പൊലീസ് പറഞ്ഞിട്ടും കേൾക്കാത്ത നിലയിലേക്ക് ആ എംഎൽഎ മാറി’
cancel

പയ്യന്നൂർ: കായിക മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം തടഞ്ഞ പ്രവർത്തകരെ പിന്നാലെ എത്തിയ തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യർ ആക്രമിച്ചതായി ഡി.വൈ.എഫ്.ഐ. പൊലീസ് പോലും പറഞ്ഞിട്ട് കേൾക്കാത്ത നിലയിലേക്ക് ആ എം.എൽ.എ മാറിയതായി ഡി.വൈ.എഫ്.ഐ പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറി സിവി രഹിനേജ് ആരോപിച്ചു.

‘ഇന്ന് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനും കായിക മന്ത്രിയുമായ ജിനീഷ് കുമാർ തളിപ്പറമ്പ് പരിപാടി കഴിഞ്ഞു കാസർകോടേക്ക് പോകുമ്പോൾ പയ്യന്നൂർ പെരുമ്പ പാലത്തിൽ ഡിവൈഎഫ്ഐ പ്രതിഷേധസമരം നടത്തി. അദ്ദേഹത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടിയാണ് എന്ന് ഓർമ്മപ്പെടുത്താൻ വാഴപ്പിണ്ടിയും എടുത്താണ് ഞങ്ങൾ പ്രതിഷേധസമരം നടത്തിയത്. സമാധാനപരമായിട്ടാണ് ഞങ്ങൾ സംഘടിപ്പിച്ചത്.

എന്നാൽ, ആ പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഞങ്ങൾ മുദ്രാവാക്യം വിളിക്കുമ്പോൾ പിറകിൽ ഉണ്ടായിരുന്ന തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യരും അദ്ദേഹത്തിന്റെ വാഹനത്തിൽ ഉണ്ടായിരുന്ന മുസ്‍ലിം ലീഗിന്റെ ഗുണ്ടാ സംഘങ്ങളും കൂടിച്ചേർന്ന് ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിക്കാൻ തയ്യാറായി. ഒരു എംഎൽഎ അദ്ദേഹത്തിന്റെ സ്ഥാനത്തെ പോലും മാനിക്കാത്ത നിലയിൽ വളരെ മോശപ്പെട്ട നിലയിലുള്ള ഭാഷ ഉപയോഗിക്കുകയും ആക്രമിക്കാൻ പോലും തയ്യാറാകുകയും ചെയ്യുന്ന ഒരു കാഴ്ചയാണ് കണ്ടത്. പൊലീസ് പോലും പറഞ്ഞിട്ട് കേൾക്കാത്ത നിലയിലേക്ക് ആ എംഎൽഎ മാറിയിരിക്കുന്നു.

ഇങ്ങനെ സമരങ്ങളെയെല്ലാം അടിച്ചമർത്താനാണ് യൂത്ത് കോൺഗ്രസും യൂത്ത് ലീഗും എല്ലാം തയ്യാറാകുന്നതെങ്കിൽ അധികകാലം മുന്നോട്ടു പോകാൻ സാധിക്കില്ല. ഒരു മന്ത്രിയെയും എംഎൽഎയെപോലും സമാധാനത്തോടുകൂടി യാത്ര ചെയ്യാൻ ഡിവൈഎഫ്ഐ അനുവദിക്കില്ലെന്ന് തീരുമാനിക്കേണ്ടിവരും’ -സിവി രഹിനേജ് പറഞ്ഞു.

അതിനിടെ, കണ്ണൂരിൽ രണ്ടിടത്ത് വാഹനം ആക്രമിക്കപ്പെട്ടതിനു പിന്നാലെ മന്ത്രി ഒ.ജെ. ജനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിക്കെത്തിയപ്പോഴാണ് സംഭവം.

നടക്കാവിൽ നടന്ന പരിപാടിയിൽ മന്ത്രിയെ സ്വീകരിക്കാൻ സന്ദീപ് വാര്യർ എം.എൽ.എയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവ‌ർത്തകരും എത്തിയിരുന്നു. മന്ത്രിയെ തടയാൻ നേരത്തെ തന്നെ ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ പ്രവർത്തകർ അണിനിരന്നു. ഇതോടെ പ്രദേശം സംഘ‌ർഷാവസ്ഥയിലായി. സ്ഥലത്ത് വൻ പൊലീസ് സന്നാഹവും ഒരുക്കിയിരുന്നു.

മന്ത്രിയെത്തിയപ്പോൾ പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചാണ് മാറ്റിയത്. സുരക്ഷാ വലയം തീർത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തോളിലേറ്റി മന്ത്രിയെ വേദിയിലേക്ക് എത്തിച്ചു. മന്ത്രി ഹാളിലേക്ക് പ്രവേശിച്ചെങ്കിലും ഡി.വൈ.എഫ്.ഐ പ്രവർത്തകർ പുറത്ത് പ്രതിഷേധം തുടർന്നു.

ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ തളിപ്പറമ്പിലുണ്ടായ ആക്രമണത്തിൽ 14 ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് നാശനഷ്ടം വരുത്തിയെന്നാണ് എഫ്.ഐ.ആർ. പൊതുമുതൽ നശിപ്പിക്കൽ,​ ഔദ്യോഗിത കൃത്യനിർവഹണം തടസപ്പെടുത്തഷ,​ കലാപശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

ഇന്ന് രാവിലെ കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് വെച്ചാണ് ആദ്യം വാഹനത്തിനുനേരെ ആക്രമണം നടന്നത്. പിന്നാലെ പയ്യന്നൂരിലും ആക്രമണമുണ്ടായി. കല്ലുകൊണ്ടും കൈകൊണ്ടും വാഹനത്തിന് ആഞ്ഞടിച്ചു. കാറിന്‍റെ ഫ്ലാഗ് പോളിനും റെയിൻ ഗാർഡിനും കേടുപാടുണ്ടായി. പുരാവസ്തു വകുപ്പുമായി ബന്ധപ്പെട്ട പരിപാടിക്കുശേഷം കാസർകോട്ടേക്ക് പോകുന്നതിനിടെയാണ് സംഭവം.

തിരുവനന്തപുരത്ത് ബുധനാഴ്ച രാത്രി യൂത്ത്കോൺഗ്രസ് -എസ്.എഫ്.ഐ സംഘർഷം ഉണ്ടായതിനു പിന്നാലെയാണ് മന്ത്രിയുടെ വാഹനം ആക്രമിക്കപ്പെടുന്നത്. യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് കൂടിയായ ജനീഷും ഷാഫി പറമ്പിൽ എം.പിയുമാണ് യൂത്ത് കോൺഗ്രസ് മാർച്ചിന് നേതൃത്വം നൽകിയത്. നേരത്തെ, യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനുനേരെ എസ്.എഫ്.ഐ എന്തിനാണ് ബീയർകുപ്പി വലിച്ചെറിയുന്നതെന്ന് ജനീഷ് ചോദിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - DYFI alleges Sandeep varier attacked, criticizes MLA
Next Story