Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഷുക്കൂറിനെ...

'ഷുക്കൂറിനെ അരിഞ്ഞുവീഴ്ത്തിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ല'; കൊലവിളി മുദ്രാവാക്യവുമായി ഡി.​ൈവ.എഫ്​.​െഎ

text_fields
bookmark_border
ഷുക്കൂറിനെ അരിഞ്ഞുവീഴ്ത്തിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ല; കൊലവിളി മുദ്രാവാക്യവുമായി ഡി.​ൈവ.എഫ്​.​െഎ
cancel

എടക്കര (മലപ്പുറം): മൂത്തേടത്ത് കൊലവിളി മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ പ്രകടനം. അരിയില്‍ ഷുക്കൂറിനെ അരിഞ്ഞുവീഴ്ത്തിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടി​െല്ലന്നും തുരുമ്പ്​ എടുത്തിട്ടില്ലെന്നുമാണ്​ പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യം.

പ്രദേശത്തെ വാട്സ്​ആപ്​ കൂട്ടായ്മയിലെ ചര്‍ച്ചയില്‍ ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്​പോര് ഇക്കഴിഞ്ഞ 17ന്​ സംഘർഷത്തിൽ കലാശിച്ചിരുന്നു​. സംഭവത്തിൽ ഇരുവിഭാഗത്തിലെയും എട്ടുപേര്‍ക്കെതിരെ എടക്കര പൊലീസ് കേസെടുത്തു. തുടർന്ന്​ 18ന്​ ഡി.വൈ.എഫ്.ഐ മൂത്തേടത്ത് നടത്തിയ പ്രകടനത്തിലാണ് വിവാദ മുദ്രാവാക്യമുയര്‍ന്നത്.

'അന്ന് വടക്കേ കണ്ണൂരില്‍, ഷുക്കൂറെന്നൊരു വേട്ടപ്പട്ടി, വല്ലാതങ്ങ് കുരച്ചപ്പോള്‍, അരിഞ്ഞുതള്ളിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, ഓര്‍ത്തോ ഓര്‍ത്തു കളിച്ചോളൂ...'' തുടങ്ങിയവയായിരുന്നു മുദ്രാവാക്യം. ഷുക്കൂറിനെ കൊന്നത് തങ്ങളാണെന്ന് പരസ്യമായി സമ്മതിക്കുന്നതാണ് പ്രകടനത്തിലെ മുദ്രാവാക്യമെന്ന്​ ചൂണ്ടിക്കാട്ടി കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്​ മൂത്തേടം പഞ്ചായത്ത് മുസ്​ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ. സഹീറലി എടക്കര പൊലീസില്‍ പരാതി നല്‍കി.

സംഭവത്തിൽ കേസെടുത്തതായി എടക്കര ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റ പറഞ്ഞു. എന്നാല്‍, പ്രതിഷേധ പ്രകടനം നടത്തിയെന്നത് ശരിയാണെന്നും കൊലവിളി മുദ്രാവാക്യം ഉയര്‍ത്തുന്ന ശബ്​ദം കൃത്രിമമായി കയറ്റിയതാണെന്നും സി.പി.എം മൂത്തേടം ലോക്കല്‍ സെക്രട്ടറി വി.കെ. ഷാനവാസ്, ഡി.വൈ.എഫ്.ഐ എടക്കര ബ്ലോക്ക്​ കമ്മിറ്റി അംഗം ഷബീബ് മനയില്‍ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു. പ്രദേശത്ത്​ കോൺഗ്രസും സി.പി.എമ്മും തമ്മിലാണ്​ പ്രശ്​നം​. അങ്ങനെയിരിക്കെ, ഷുക്കൂറിനെ പരാമർശിക്കേണ്ട ആവശ്യം തങ്ങൾക്കില്ലെന്നും ഇവർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dyfiyouth congressedakkaraariyil shukkurMalappuram News
News Summary - dyfi against youth congress
Next Story