Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡി.വൈ.എഫ്.ഐ പ്രവർത്തകർ പാലക്കാട് റെയിൽവേ ഡിവിഷനല്‍ ഓഫിസ് ഉപരോധിച്ചു; ജീവനക്കാരെ കടത്തിവിട്ടില്ല

text_fields
bookmark_border
https://www.madhyamam.com/tags/palakkad-division
cancel
camera_alt

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പാലക്കാട് ഡിവിഷനല്‍ ഓഫിസ് ഉപരോധിച്ചപ്പോൾ

പാലക്കാട്: റെയിൽ‌വേ ഡിവിഷൻ വെട്ടിമുറിച്ച കേന്ദ്ര സര്‍ക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പാലക്കാട് ഡിവിഷനല്‍ ഓഫിസ് ഉപരോധിക്കുന്നു. രാവിലെ എട്ടു മണിയോടെ പ്രതിഷേധവുമായി എത്തിയ പ്രവർത്തകർ ജീവനക്കാരെ അകത്തുകടക്കാൻ അനുവദിക്കാതെ രണ്ട് ഗേറ്റിനു മുന്നിൽ കുത്തിയിരുന്നു. ഇതിനിടെ ചില ജീവനക്കാർ മതിൽ ചാടിക്കടന്ന് ഓഫിസിൽ കയറി. വൻ പൊലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

ജില്ല സെക്രട്ടറി ജയദേവന്റെ നേതൃത്വത്തിലാണ് സമരം തുടരുന്നത്. എത്ര വലിയ പൊലീസ് സന്നാഹമുണ്ടായാലും സമരവുമായി മുന്നോട്ടുപോകുമെന്ന് പ്രവർത്തകർ വ്യക്തമാക്കി. പാലക്കാട് ഡിവിഷനിൽ നിന്ന് മംഗലാപുരം വെട്ടിമുറക്കുന്നത് കേരളത്തോടുള്ള റെയിൽവേയുടെ അവഗണനയാണെന്ന് സമരക്കാർ ആരോപിച്ചു.

വൻ വരുമാനം നേടിത്തരുന്ന മേഖലയാണ് വിഭജിക്കുന്നത്. അടുത്തിടെയാണ് പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതായി റെയിൽവേ മന്ത്രി പാർലമെന്റിൽ പ്രഖ്യാപിച്ചത്. കേരളത്തിന്റെ ​റെയിൽവേ വികസനത്തിന് തടസ്സമാകുന്ന ഡിവിഷൻ വിഭജനം ഒഴിവാക്കണം. നാടിന്റെ ആവശ്യം ഡിവിഷൻ നിലനിർത്തുക എന്നതാണെന്നും ഇതിനുവേണ്ടി ശക്തമായ സമരവുമായി രംഗത്തുണ്ടാകുമെന്നും പ്രവർത്തകർ പറഞ്ഞു.

കേ​ര​ള​ത്തി​ന്റെ റെ​യി​ൽ​വേ അ​വ​കാ​ശ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്കു​ന്ന ന​ട​പ​ടി​ക്കെ​തി​രെ ആ​ദ്യ​ഘ​ട്ട സ​മ​ര​മെ​ന്ന നി​ല​യി​ൽ ആ​ഗ​സ്റ്റ് 26ന് ​തി​രു​വോ​ണ നാ​ളി​ൽ യു.​ഡി.​എ​ഫ് എം.​പി​മാ​ർ പാ​ല​ക്കാ​ട് ഡി.​ആ​ർ.​എം ഓ​ഫി​സി​ന് മു​ന്നി​ൽ സ​ത്യ​ഗ്ര​ഹ​മി​രി​ക്കുമെന്ന് ​അറിയിച്ചിട്ടുണ്ട്. തു​ട​ർ​സ​മ​ര​ങ്ങ​ൾ ഡ​ൽ​ഹി​യി​ൽ ന​ട​ത്തും.

ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി​യെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ മ​ന്ത്രി അ​റി​ഞ്ഞു​കൊ​ണ്ട​ല്ല തീ​രു​മാ​നം വ​ന്ന​തെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. അത് വിശ്വസനീയമല്ല. ആ​ശ​ങ്ക​യി​ലാ​യ തൊ​ഴി​ലാ​ളി​ക​ൾ, റെ​യി​ൽ​വേ ട്രേ​ഡ് യൂ​നി​യ​നു​ക​ൾ, പാ​സ​ഞ്ച​ർ അ​സോ​സി​യേ​ഷ​നു​ക​ൾ, വ്യാ​പാ​ര സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​മാ​യി അ​ടു​ത്ത ദി​വ​സം ത​ന്നെ യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കുമെന്ന് യു.ഡി.എഫ് എം.പിമാർ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story