വർക്കല: ഇടവയിൽ ഒരുവിഭാഗം ഡി.വൈ.എഫ്.ഐ പ്രവർത്തകർ രാജിെവച്ച് യൂത്ത് കോൺഗ്രസിൽ ചേർന്നു. ഇടവ മോൺസ്റ്റേഴ്സ് ജങ്ഷൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന ഫയാസ്, സുൽത്താൻ, റഹ്മാൻ, സിബിൻ, നൈജു, നെസ്മൽ, സൈദ്, ഷാഫർ, അൽസലാം, സൈത്ത് എന്നിവരാണ് യൂത്ത് കോൺഗ്രസിൽ ചേർന്നത്.
ഇവരെ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ബി.ഷാലി മെംബർഷിപ് കൈമാറി ഷാൾ അണിയിച്ച് സ്വീകരിച്ചു. ചടങ്ങിൽ ഇടവ കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാരായ ഇടവ റഹ്മാൻ, മോഹനൻ നായർ, ഡി.സി.സി അംഗം പുത്തൂരം നിസാം, പഞ്ചായത്തംഗം അശോക് കുമാർ, യൂത്ത് കോൺഗ്രസ് വർക്കല നിയോജകമണ്ഡലം പ്രസിഡൻറ് കല്ലമ്പലം ജിഹാദ്, ഇടവ മണ്ഡലം പ്രസിഡൻറ് നിഹാൽ നിസാം എന്നിവർ സംബന്ധിച്ചു.