Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓട്ടത്തിനിടെ...

ഓട്ടത്തിനിടെ കെ.എസ്.ആർ.ടി.സി ബസിന്റെ വാതിൽ റോഡിൽ വീണു

text_fields
bookmark_border
ഓട്ടത്തിനിടെ കെ.എസ്.ആർ.ടി.സി ബസിന്റെ വാതിൽ റോഡിൽ വീണു
cancel
camera_alt

ഓ​ട്ട​ത്തി​നി​ടെ ത​ക​ർ​ന്ന്​ വീ​ണ വാ​തി​ൽ ജീ​വ​ന​ക്കാ​ർ

ബ​സി​ന​ക​ത്ത് ക​യ​റ്റാ​ൻ ശ്ര​മി​ക്കു​ന്നു

ചെറുതോണി: ഓട്ടത്തിനിടെ കെ.എസ്.ആർ.ടി.സി ബസിന്‍റെ വാതിൽ തകർന്ന് റോഡിൽ വീണു. കട്ടപ്പനയിൽനിന്ന് തൊടുപുഴയിലേക്ക് നിറയെ യാത്രക്കാരുമായി സഞ്ചരിച്ച ബസിന്‍റെ പിന്നിലെ വാതിലാണ് വീണത്. ഇടുക്കി ടൗണിന് സമീപം കൊച്ചിൻ മോട്ടോഴ്സിന് മുന്നിലാണ് സംഭവം. വിജാഗിരിയുടെ വെൽഡിങ് തുരുമ്പെടുത്തതാണ് വാതിൽ തകരാൻ ഇടയായത്.

അടക്കാനായി കെട്ടിയിരുന്ന കയറിൽ വാതിൽ തൂങ്ങിക്കിടക്കുകയായിരുന്നു. ഉടൻ ഡ്രൈവറും കണ്ടക്ടറും ഇറങ്ങി വാതിൽ എടുത്ത് ബസിനകത്ത് വച്ച് യാത്ര തുടരുകയായിരുന്നു.

Show Full Article
TAGS:KSRTC busdooridukki
News Summary - During the run, the door of the KSRTC bus fell on the road
Next Story