‘ഉന്നതി’ വിവാദം കൊഴുക്കുമ്പോൾ വകുപ്പ് മൗനത്തിൽ
text_fieldsതിരുവനന്തപുരം: പട്ടികജാതി-വർഗ വിഭാഗക്കാരുടെ ക്ഷേമത്തിനും വിവിധ പദ്ധതികളുടെ നിർവഹണത്തിനുമായി രൂപവത്കരിച്ച ‘ഉന്നതി’ എന്ന കേരള എംപർമെന്റ് സൊസൈറ്റി ഐ.എ.എസ് ഉദ്യോഗസ്ഥർക്കു പരസ്പരം വിഴുപ്പലക്കാനുള്ള വേദിയായി മാറി. പട്ടികവിഭാഗ ശാക്തീകരണത്തിനായി വിവിധ പദ്ധതികൾ, ഇന്റേൺഷിപ്പുകൾ, സംരംഭകത്വം, നൈപുണ്യവത്കരണം തുടങ്ങിയ മേഖലകളിൽ പരീശിലനവും പ്രോത്സാഹനവും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പട്ടികജാതി-വർഗ ക്ഷേമ മന്ത്രി ചെയർമാനും സ്പെഷൽ സെക്രട്ടറി സി.ഇ.യുമായി ഉന്നതി രൂപവത്കരിച്ചത്. ഉന്നതിയിലെ പല ഫയലുകളും കാണാനില്ലെന്ന റിപ്പോർട്ടാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
ഇതുസംബന്ധിച്ച് വകുപ്പിൽനിന്ന് വ്യക്തമായ മറുപടി ലഭിക്കുന്നില്ല. വകുപ്പിലെ പല വിഭാഗങ്ങളിലും അനാസ്ഥയുണ്ട്. പട്ടികജാതി-വർഗ വിദ്യാർഥികളുടെ ഗ്രാന്റ് സംബന്ധിച്ച വിവരങ്ങൾക്കുപോലും വ്യക്തമായ ഉത്തരം കിട്ടാറില്ല. ഉന്നതിയുടെ സൊസൈറ്റി രജിസ്ട്രേഷൻ രേഖ, അസ്സൽ സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്, ട്രഷറി അക്കൗണ്ട് പാസ് ബുക്ക്, ചെക്ക് ബുക്ക്, ഇടപാടു വിവരം, വെബ്സൈറ്റ് നിർമിക്കുന്നതിന് ഒപ്പുവെച്ച കരാറുകൾ, ചാർട്ടേഡ് അക്കൗണ്ടന്റിനെ നിയമിച്ചതിന്റെയും വേതനം അടക്കം കാര്യങ്ങളിൽ അവരുമായുണ്ടാക്കിയ കരാർ ഫയലുകൾ, സ്റ്റാർട്ടപ് മിഷനുമായുണ്ടാക്കിയ ധാരണപത്രം, ഉന്നതിയുടെ ഡിജിറ്റൽ അഡ്മിനിസ്ട്രേഷനുമായി ചേർന്ന് സോഹോ ഐ.ടി കമ്പനിയുമായും മറ്റ് പ്ലാറ്റ്ഫോമുകളുമായും ഉണ്ടാക്കിയ കരാറുകൾ, സ്റ്റാർട്ടപ് സിറ്റി ആരംഭിക്കുന്നതിന് ഉണ്ടാക്കിയ ധാരണപത്രം, നോളജ് ഇക്കണോമി മിഷനുമായി ചേർന്ന് പട്ടികവിഭാഗങ്ങൾക്കായി പ്രത്യേകം വൈജ്ഞാനിക തൊഴിൽ പദ്ധതി നടപ്പാക്കാനുണ്ടാക്കിയ ധാരണപത്രം ഉൾപ്പെടെ പല ഫയലും കാണാനില്ലത്രെ.
ഈ വിവരങ്ങൾ പുറത്തുവന്നതോടെയാണ് ഉന്നതി സി.ഇ.ഒ ആയിരുന്ന എൻ. പ്രശാന്ത് അഡീഷനൽ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ ഫേസ്ബുക്കിൽ കുറിപ്പിട്ടത്. ഉന്നതിയുമായി ബന്ധപ്പെട്ട് എൻ. പ്രശാന്തിനെതിരെ ജയതിലക് സമർപ്പിച്ച റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

