പാലക്കാട് വളർത്തുനായുടെ കണ്ണ് ചൂഴ്ന്നെടുത്ത് ക്രൂരത
text_fieldsപാലക്കാട്: ചിത്രകാരി ദുർഗ്ഗാ മാലതിയുടെ വളർത്തുനായക്കെതിരെ കണ്ണില്ലാത്ത ക്രൂരത. നായുടെ കണ്ണുകൾ അജ്ഞാതർ ചൂഴ്‌ന്നെടുത്തു. പാലക്കാട് പട്ടാമ്പിക്കടുത്ത് മുതുതലയിലാണ് സംഭവം.
ഒരാഴ്ചയായി കാണാതായ നായെ ഇന്നലെ രാത്രിയാണ് വീട്ടിനടുത്ത് കണ്ടെത്തിയത്. രണ്ടു കണ്ണിൽ നിന്നും ചോര ഒലിപ്പിച്ച് വീടിന് പരിസരത്തേക്ക് നായ് നിരങ്ങിവരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. കണ്ണിൽ നിറയെ പുഴുക്കളും ഉണ്ടായിരുന്നു. രണ്ട് കണ്ണിന്റെയും കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു. ഡോക്ടറുടെ നിർദേശ പ്രകാരം പ്രഥമിക ശുശ്രൂഷ നൽകി.
ആരാണ് ഇത് ചെയ്തത് എന്ന് അറിയില്ലെന്നും ആരെയും ഇതുവരെ നായ് ആക്രമിച്ചിട്ടില്ലെന്നും ദുർഗ പറഞ്ഞു. ഒരാഴ്ചയായി നായെ തിരയുകയായിരുന്നു. കണ്ണുകൾ ചൂഴ്‌ന്നെടുത്തതാവാനോ ആസിഡിന് സമാനമായ ദ്രാവകം ഒഴിച്ചതാവാനോ ആണ് സാധ്യതയെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സംഭവത്തിൽ ദുർഗ്ഗാ മാലതി പട്ടാമ്പി പൊലീസിൽ പരാതി നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

