Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനമ്പി നാരായണന്‍റെ...

നമ്പി നാരായണന്‍റെ അറസ്റ്റ്​ രേഖകളോ തെളി​വോ ഇല്ലാതെയെന്ന്​ സി.ബി.ഐയുടെ സത്യവാങ്​മൂലം

text_fields
bookmark_border
നമ്പി നാരായണന്‍റെ അറസ്റ്റ്​ രേഖകളോ തെളി​വോ ഇല്ലാതെയെന്ന്​ സി.ബി.ഐയുടെ സത്യവാങ്​മൂലം
cancel

കൊച്ചി: ഐ.എസ്​.ആർ.ഒ ചാരക്കേസിൽ നമ്പി നാരായണന്‍റെ അറസ്റ്റ്​ രേഖകളോ തെളി​വോ ഇല്ലാതെയാണ്​ നടത്തിയതെന്ന്​ സി.ബി.ഐയുടെ സത്യവാങ്​മൂലം. ഹൈകോടതിയിൽ നൽകിയ സത്യവാങ്​മൂലത്തിൽ ഗൂഡാലോചനയുടെ മുഖ്യകണ്ണികൾ ഉദ്യോഗസ്ഥരാണെന്നും വെളിപ്പെടുത്തുന്നു​. പ്രതികളായ ഉദ്യോഗസ്ഥർക്ക്​ ജാമ്യം നൽകിയാൽ സാക്ഷികളെ സാധീനിക്കാൻ സാധ്യതയുണ്ടെന്നും സി.ബി.ഐ സത്യവാങ്​മൂലത്തിൽ വ്യക്​തമാക്കുന്നു.

ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ മുൻ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസും ആര്‍.ബി. ശ്രീകുമാറും ഉൾപ്പടെ 18 പേരെ പ്രതികളാക്കി സി.ബി.ഐ നേരത്തെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്​ പിന്നാലെ നാ​ലാം പ്ര​തി​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി​രു​ന്ന സി​ബി മാ​ത്യൂ​സ്​ ജാമ്യാപേക്ഷ കോടതിയിൽ ഫയൽ ചെയ്തിരുന്നു.ഇന്ന്​ വരെ അ​റ​സ്​​റ്റ്​ ചെ​യ്യ​രു​തെ​ന്ന് തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വും ലഭിച്ചിരുന്നു. ഇതിനെതിരെയാണ്​ സി.ബി.​െഎ സത്യവാങ്​മൂലം സമർപ്പിച്ചിരിക്കുന്നത്​.

നമ്പി നാരായണനെ ചാരക്കേസിൽ കുടുക്കാൻ അന്താരാഷ്​ട്ര തലത്തിൽ ഗൂഡാലോചന നടന്നോ എന്നും അന്വേഷിക്കേണ്ടതുണ്ടെന്ന്​ സത്യവാങ്​മൂലത്തിൽ പറയുന്നു. പ്രതികൾ പോലീസിൽ ഉന്നത സ്ഥാനത്തിരുന്നവരാണ്​. അതുകൊണ്ടു ഇവർക്ക്​ ജാമ്യം നൽകരുത്​. അവർക്ക്​ ജാമ്യം നൽകിയാൽ സാക്ഷികളെ ഭീഷണിപ്പെടുത്തിയും മറ്റും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും​ സത്യവാങ്​മൂലത്തിൽ പറയുന്നു.

പേട്ട സി.ഐ ആയിരുന്ന എസ്. വിജയനാണ് ഒന്നാം പ്രതി. സിബി മാത്യൂസ് നാലും കെ.കെ. ജോഷ്വ അഞ്ചും ഐ.ബി. ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍.ബി. ശ്രീകുമാര്‍ ഏഴും പ്രതികളാണ്​. സിറ്റി പൊലീസ് കമീഷണറായിരുന്ന വി. ആര്‍ രാജീവന്‍, എസ്.ഐ ആയിരുന്ന തമ്പി എസ് ദുര്‍ഗാദത്ത് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. പ്രതികള്‍ക്കെതിരെ ഗൂഡാലോചനക്കും മര്‍ദനത്തിനും വകുപ്പുകള്‍ ചേര്‍ത്താണ്​ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isroNambi NarayananCBI
News Summary - Due to the affidavit of the CBI that Nambi Narayanan has no arrest documents or evidence
Next Story