പ്രതിഷേധം ഫലം കണ്ടു; യുവാവിന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകി
text_fieldsആലുവ: പൗരത്വ സമരത്തിൽ പങ്കെടുത്തെന്ന പേരിൽ യുവാവിന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിച്ച നടപടി തിരുത്താൻ പൊലീസ് നിർബന്ധിതമായി. പൊതുജന പ്രതിഷേധത്തെ തുടർന്നാണ് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയത്.
യു.സി കോളജ് കടൂപ്പാടം തൈവേലിക്കകത്ത് ടി.എം. അനസിനാണ് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അകാരണമായി ആലുവ ഈസ്റ്റ് പൊലീസ് നിരസിച്ചത്. 28നാണ് പി.സി.സി സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കരാർ കമ്പനിയിൽ മെയിൻറനൻസ് വിഭാഗത്തിലാണ് ജോലി ലഭിച്ചിട്ടുള്ളത്. അനസ് ഇന്നുവരെ ഒരു കേസിലുംപെട്ടിട്ടില്ല, ഒരു അക്രമത്തിലോ സമരത്തിലോ പങ്കെടുത്തിട്ടുമില്ല.
ഇക്കാര്യങ്ങൾ പൊലീസിൽ അറിയിച്ചപ്പോൾ പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തിട്ടുണ്ടോയെന്ന് ചോദിച്ചു. സംയുക്ത മഹല്ല് കമ്മിറ്റി പൗരത്വ വിഷയത്തിനെതിരെ നടത്തിയ ഭരണഘടന സംരക്ഷണ ബഹുജന റാലിയിൽ പങ്കെടുത്ത വിവരം അനസ് പറഞ്ഞു. ഇതോടെ അപേക്ഷയിൽ പൗരത്വ ബില്ലിനെതിരെ സമരത്തിൽ പങ്കെടുത്ത ആളാണെന്ന് എസ്.ഐ രേഖപ്പെടുത്തി പി.സി.സി നൽകാനാവില്ലെന്ന് അറിയിക്കുകയായിരുന്നു.
ഇതിനെതിെര വ്യാപക പ്രതിഷേധമാണ് ഉയർന്നത്. വിവരമറിഞ്ഞ് നിരവധിയാളുകൾ പൊലീസ് സ്റ്റേഷനിൽ തടിച്ചുകൂടി. വി.കെ. ഇബ്രാഹീം കുഞ്ഞ് എം.എൽ.എ സ്റ്റേഷനിലെത്തി എസ്.പിയുമായി ബന്ധപ്പെട്ടു. അൻവർ സാദത്ത് എം.എൽ.എ സി.ഐയെ വിളിച്ചും പ്രതിഷേധം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
