Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദുബൈ എക്സ്പോ: ഇളേങ്കാവന് കേന്ദ്രം യാത്രാനുമതി നിഷേധിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ദുബൈയിൽ നടക്കുന്ന വേൾഡ് എക്സ്പോയുടെ ഒരുക്കങ്ങൾക്കായി യു.എ.ഇ സന്ദർശിക്കുന്നതിന് വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, ഡയറക്ടർ എസ്. ഹരികിഷോർ എന്നിവർക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. ഇത് പ്രതിഷേധാർഹമാണെന്ന് വ്യവസായമന്ത്രി പി. രാജീവ് പ്രതികരിച്ചു. എക്സ്പോയിലെ കേരള പവലിയൻ സജ്ജമാക്കുന്നതിനും മുന്നൊരുക്കത്തിനുമ നവംബർ 10 മുതൽ 12 വരെ ദുബൈ സന്ദർശിക്കാനാണ് യാത്രാനുമതി തേടിയത്. ഈ തീയതികളിൽ സന്ദർശനാനുമതി നൽകുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംസ്ഥാന സർക്കാറിനെ അറിയിച്ചു. കൃത്യമായ കാരണം പറഞ്ഞിട്ടില്ല.
Next Story

