Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടം: രണ്ടു കാറുകൾ തകർന്നു

text_fields
bookmark_border
മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടം: രണ്ടു കാറുകൾ തകർന്നു
cancel

താമരശ്ശേരി: മദ്യലഹരിയിൽ യുവാവ് അമിതവേഗതയിൽ ഓടിച്ച ഥാർ ഇടിച്ച് രണ്ടു കാറുകൾ തകർന്നു. താമരശ്ശേരി, മുക്കം റോഡിൽ താമരശ്ശേരി പഴശ്ശിരാജ സ്‌കൂളിന് മുന്നിലാണ് അപകടം നടന്നത്. താമരശ്ശേരി ഭാഗത്തുനിന്നും അമിതവേഗതയിൽ എത്തിയ ഥാർ ജീപ്പാണ് അപകടമുണ്ടാക്കിയത്.

ഥാറിനു മുന്നിൽ സഞ്ചരിച്ചിരുന്ന കാറിലേക്ക് ആദ്യം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിൽ ഇടിച്ചതിനെ തുടർന്ന് ആ കാറും തകർന്നു. ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ഥാറിലെ ഡ്രൈവർ കൊടുവള്ളി പുത്തൂർ വെണ്ണക്കാട് ഷാഹിദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വാഹനത്തിൽനിന്നും ബിയർ കാനുകൾ കണ്ടെടുത്തിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drunk driving accident: Two cars destroyed
Next Story