Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യപാനിയായ മകന് പണം...

മദ്യപാനിയായ മകന് പണം നൽകിയില്ല, മാതാവിനെ കുത്തിപ്പരിക്കേൽപിച്ചു, കൈഞരമ്പ് മുറിഞ്ഞ് ഗുരുതര പരിക്ക്; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
crime
cancel

കയ്പമംഗലം: മാതാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുപീടിക ബീച്ച് സുജിത്ത് സെന്ററിനടുത്ത് വളവത്ത് വീട്ടിൽ അജയനെയാണ് (41) കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രി ഏഴരയോടെയാണ് മദ്യപാനിയായ അജയൻ പണം നൽകാത്ത വൈരാഗ്യത്തിൽ മാതാവ് തങ്കയെ കുത്തിപ്പരിക്കേൽപിച്ചത്. കൈഞരമ്പ് മുറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ തങ്ക കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കയ്പമംഗലം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ടി. അഭിലാഷ്, മുഹമ്മദ് സിയാദ്, എ.എസ്.ഐ പി.കെ. നിഷി, സീനിയർ സി.പി.ഒമാരായ അൻവറുദ്ദീൻ, ജ്യോതിഷ്, മുഹമ്മദ് ഫാറൂക്ക് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drunkCrime
News Summary - Drunk son stabbed his mother for not giving money
Next Story