Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യലഹരിയിൽ...

മദ്യലഹരിയിൽ പോലീസുകാരൻ:സ്കൂട്ടറിലും കാറിലും ഇടിച്ച് കാർ പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു

text_fields
bookmark_border
മദ്യലഹരിയിൽ പോലീസുകാരൻ:സ്കൂട്ടറിലും കാറിലും ഇടിച്ച് കാർ പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു
cancel

തൃശ്ശൂർ: മാളയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിവച്ച പൊലീസ് ഡ്രൈവര്‍. മാള അന്നമനയില്‍ വച്ച് ബൈക്കിലും മറ്റൊരു കാറിലും ഇടിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍ തലകീഴായി മറിഞ്ഞു. ഇന്നലെ രാത്രി എട്ടേകാലോടെയാണ് സംഭവം.

ചാലക്കുടി ഹൈവേ പൊലീസിന്റെ ഭാഗമായ പൊലീസ് ലീസ് ഡ്രൈവറായ പി.പി. അനുരാജാണ് മദ്യലഹരിയില്‍ പരാക്രമം കാണിച്ചത്. പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ മേലഡൂരില്‍ വച്ച് കാര്‍ പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു. നാട്ടുകാര്‍ ഓടിക്കൂടി അനുരാജിനെ വലിച്ച് പുറത്തിട്ടു.

മാള പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ലക്കുതെറ്റിയ അനുരാജിനെയാണ്. വാഹനത്തില്‍ നിന്ന് മദ്യക്കുപ്പിയും കണ്ടെത്തി. വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയശേഷം അനുരാജിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും അപകടം ഉണ്ടാക്കിയതിനും കേസെടുത്തു. പിന്നാലെ ഇയാള്‍ക്കെതിരെ റൂറല്‍ എസ്.പി ബി. കൃഷ്ണകുമാര്‍ വകുപ്പു തല നടപടി സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drunkpolicemanAccidenrt
News Summary - Drunk policeman crashes into scooter and car, hits post, flips over
Next Story