Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഹരി വേട്ട: 1165 കേസ്; 1195 അറസ്റ്റ്

text_fields
bookmark_border
excise
cancel

തിരുവനന്തപുരം: ലഹരി വേട്ട ശക്തമാക്കിയ എക്സൈസ് വകുപ്പ് രജിസ്റ്റർ ചെയ്തത് 1165 കേസ്. 1195 പേർ അറസ്റ്റിലായി. സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 27 വരെ ലഹരി ഉപയോഗം, വിതരണം എന്നിവയുമായി ബന്ധപ്പെട്ടാണ് ഇത്രയും കേസ്. പ്രതികളിൽനിന്ന് 175.1 കിലോ കഞ്ചാവ്, 182 കഞ്ചാവുചെടി, 1.096 കിലോ എം.ഡി.എം.എ, 1.449 കിലോ മെത്താംഫിറ്റമിൻ, 13.9 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ്, 333 ഗ്രാം ഹഷീഷ് ഓയിൽ, 90 ഗ്രാം ഹെറോയിൻ, 321.7 ഗ്രാം നാർക്കോട്ടിക് ഗുളിക, 16 ഇൻജക്ഷൻ ആംപ്യൂൾ എന്നിവ പിടിച്ചെടുത്തു.

മയക്കുമരുന്ന് കേസുകളിലെ ഒമ്പത് പ്രഖ്യാപിത കുറ്റവാളികളുൾപ്പെടെ വാറന്‍റിലെ 472 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.എല്ലാ എക്സൈസ് ഓഫിസിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം, മുഴുസമയ ഹൈവേ പട്രോളിങ് എന്നിവ സജീവമാണ്. കേസിലുൾപ്പെട്ട 2364 കുറ്റവാളികളുടെ ഡേറ്റ ബാങ്ക് തയാറാക്കി നിരീക്ഷണം ശക്തമാക്കി.

വിദ്യാലയ പരിസരങ്ങളിൽ ലഹരി ഉൽപന്ന വിതരണം തടയാൻ പ്രത്യേക പരിശോധനയുമുണ്ട്. അന്തർ സംസ്ഥാന സർവിസ് നടത്തുന്ന ബസുകളിലും ട്രെയിനുകളിലും അതിർത്തി ചെക്പോസ്റ്റുകളിലും ഇടറോഡുകളിലും വാഹന പരിശോധന കർശനമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Drunk hunting: 1165 cases; 1195 Arrest
Next Story