Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യപിച്ച്​ വാഹനമോടിച്ച് അപകടം; ഇൻഫോപാർക്ക് എസ്​.ഐക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
car accident 876786
cancel

കാക്കനാട്: മദ്യപിച്ച്​ വാഹനമോടിച്ച് അപകടം സൃഷ്ടിച്ച ഇൻഫോപാർക്ക് പൊലീസ് സബ് ഇൻസ്പെക്ടർ ബി. ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തു. സംഭവം അന്വേഷിച്ച് സ്പെഷൽ ബ്രാഞ്ച് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യയാണ് ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തത്.

ചൊവ്വാഴ്‌ച രാത്രി ഇൻഫോപാർക്ക് റോഡിൽ ബ്രഹ്‌മപുരം പാലത്തിനുസമീപമായിരുന്നു അപകടം. ഡ്യൂട്ടി കഴിഞ്ഞ്​ മടങ്ങുകയായിരുന്ന എസ്.ഐ സഞ്ചരിച്ച കാർ മാറ്റൊരു കാറിലും രണ്ട്​ ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇൻഫോപാർക്ക് ജീവനക്കാരൻ പാലക്കാട് സ്വദേശി രാകേഷ് ചികിത്സയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drunk driving accident; Suspension of Infopark SI
Next Story