Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ഇ.ബി ഓഫിസിൽ...

കെ.എസ്.ഇ.ബി ഓഫിസിൽ മദ്യപിച്ചു കൈയാങ്കളി

text_fields
bookmark_border
കെ.എസ്.ഇ.ബി ഓഫിസിൽ മദ്യപിച്ചു കൈയാങ്കളി
cancel

വൈത്തിരി: വൈത്തിരി കെ.എസ്.ഇ.ബി സെക്​ഷൻ ഓഫിസിൽ മദ്യപിച്ചു കൈയാങ്കളി. സംഭവത്തിൽ രണ്ടു ജീവനക്കാർക്ക് പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. ഹെൽമറ്റ് കൊണ്ട് അടിയേറ്റ് ഒരു ജീവനക്കാര​െൻറ മൂക്കിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ആർക്കും പരാതിയില്ലെങ്കിലും ജീവനക്കാർക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. ബുധനാഴ്ചയാണ് ഓഫിസിൽ മദ്യപിച്ചു ജീവനക്കാർ അടിപിടിയുണ്ടാക്കിയത്.

തളിപ്പുഴയിൽ വൈദ്യുതിമുടക്കം പതിവാകുന്നു

വൈത്തിരി: തളിപ്പുഴ, പൂക്കോട് ഭാഗങ്ങളിൽ വൈദ്യുതി മുടക്കം പതിവാകുന്നു. വീട്ടിലിരുന്ന്​ ജോലി ചെയ്യുന്നവർക്കും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്ന കുട്ടികൾക്കും വൈദ്യുതിയില്ലായ്മ ഏറെ പ്രയാസം സൃഷ്​ടിക്കുന്നു. വൈദ്യുതി നിലച്ചാൽ പലപ്പോഴും മണിക്കൂറുകൾക്കു ശേഷമാണ് പുനഃസ്ഥാപിക്കപ്പെടുന്നത്.

നാട്ടുകാർ കെ.എസ്.ഇ.ബി ഓഫിസിൽ ചെന്ന് പരാതിപ്പെട്ടാലും ഒരു പ്രയോജനവുമില്ലാത്ത അവസ്ഥയാണ്. ഓഫിസിലെ പരാതിപ്പെടാനുള്ള നമ്പർ മിക്ക സമയങ്ങളിലും പരിധിക്കു പുറത്തായിരിക്കും.

നിലവിൽ തളിപ്പുഴ, പൂക്കോട് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലേക്കുള്ള ലൈനുകൾ പൂക്കോട്​, സുഗന്ധഗിരി വഴിയാണ് പോകുന്നത്.ഇത്‍ പഴയ വൈത്തിരിയിലൂടെ വലിച്ചു തളിപ്പുഴ വഴി വരുന്നതോടെ വൈദ്യുതി പ്രശ്നത്തിന് പരിഹാരമാകുമെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ അറിയിച്ചു. ഇതി​െൻറ പ്രവൃത്തി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSEBclashDrunkInjurykseb officer
Next Story