Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യപിച്ച് നടുറോഡിൽ നഗ്നനൃത്തം; ഡി.വൈ.എഫ്.ഐ നേതാവിനെ സ്ഥാനത്തുനിന്ന് നീക്കി

text_fields
bookmark_border
മദ്യപിച്ച് നടുറോഡിൽ നഗ്നനൃത്തം; ഡി.വൈ.എഫ്.ഐ നേതാവിനെ സ്ഥാനത്തുനിന്ന് നീക്കി
cancel

തിരുവല്ല: മദ്യ ലഹരിയിൽ നടുറോഡിൽ നഗ്ന നൃത്തം ചെയ്ത സംഭവത്തിൽ ഡി.വൈ.എഫ്.ഐ നേതാവിനെ തിരുവല്ല ബ്ലോക്ക് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. തിരുവല്ല സൗത്ത് ലോക്കൽ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ തിരുവല്ല ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയുമായ ഷിനിൽ എബ്രഹാമിനെതിരെയാണ് തിങ്കളാഴ്ച ചേർന്ന അടിയന്തിര ജില്ല കമ്മിറ്റി യോഗം നടപടി സ്വീകരിച്ചത്.

ചൊവ്വാഴ്ച ബ്ലോക്ക് കമ്മിറ്റി യോഗം ചേർന്ന് പകരക്കാരനെ കണ്ടെത്താനും തീരുമാനമായിട്ടുണ്ട്. സംഭവം സംബന്ധിച്ച് വിശദ അന്വേഷണം നടത്തുവാൻ രണ്ടംഗ കമ്മീഷനെയും ഡി.വൈ.എഫ്.ഐ നേതൃത്വം നിയോഗിച്ചിട്ടുണ്ട്. ഷിനിൽ എബ്രഹാമും സുഹൃത്തുക്കളും ചേർന്ന് മദ്യപിച്ച് റോഡിൽ നൃത്തം ചെയ്യുന്ന ദൃശ്യം അടക്കം മീഡിയവൺ തിങ്കളാഴ്ച രാവിലെ വാർത്ത നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടി.

അതേസമയം, സി.പി.എം തിരുവല്ല ഘടകത്തിലെ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ നിലനിൽക്കുന്ന ചേരിപ്പോരാണ് നാലു വർഷം മുമ്പുള്ള വീഡിയോ പുറത്താവാൻ ഇടയാക്കിയതെന്ന ആരോപണം ഉയരുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Drunk and naked dance; DYFI leader removed from his position
Next Story