മദ്യലഹരിയിൽ 13കാരനെ മുത്തച്ഛൻ മരത്തിൽ കെട്ടിയിട്ട് മർദിച്ചു
text_fieldsകിളിമാനൂർ: മദ്യലഹരിയിൽ മുത്തച്ഛൻ 13കാരനെ തേക്കുമരത്തിൽ കെട്ടിയിട്ട് മ്യഗീയമായി മർദിച്ചതായി പരാതി. നഗരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളല്ലൂർ വെള്ളല്ലൂർ ഈഞ്ചമൂല 15-ാം വാർഡിൽ ചെറുകരപൊയ്ക പേഴുവിള വീട്ടിൽ ബാബുവാണ് ചെറുമകനെ ക്രൂരമായി മർദിച്ചത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം.
വീട്ടിൽ മറ്റൊരാളുമായി മദ്യപിച്ചുകൊണ്ടിരുന്ന ബാബു വീട്ടിലുണ്ടായിരുന്ന മകളുടെ മകൻ ആദിത്യനെ (13) ബലമായി പിടിച്ച് തേക്കുമരത്തിൽ കെട്ടിയിട്ട് തടികൾ ഉപയോഗിച്ച് അടിച്ച് മുറിവേല്പിക്കുകയായിരുന്നു. അടിവയറിൽ ചവിട്ടി വേദനിപ്പിച്ചതായും കുട്ടി പൊലീസിൽ മൊഴിനൽകി.
പല ദിവസങ്ങളിലും ആദിത്യനും സഹോദരൻ അഭിജിത്തിനും (14) ആഹാരം പോലും കൊടുക്കാറില്ലെന്ന് അയൽവാസികൾ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.