Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightല​ഹ​രി ഉ​പ​യോ​ഗം:...

ല​ഹ​രി ഉ​പ​യോ​ഗം: സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റും ക​ണ്ട​ക്ട​റും പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

കു​ന്നം​കു​ളം: മ​ദ്യ​വും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​മാ​യ ഹാ​ന്‍സും ഉ​പ​യോ​ഗി​ച്ച് ബ​സ് ഓ​ടി​ച്ച ഡ്രൈ​വ​റെ​യും ക​ണ്ട​ക്ട​റെ​യും കു​ന്നം​കു​ളം പൊ​ലീ​സ് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ല്‍ ഇ​രു ബ​സ്സു​ക​ളും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചൂ​ണ്ട​ല്‍ പെ​ല​ക്കാ​ട്ട് പ​യ്യൂ​ര്‍ ആ​ലു​ക്ക​ല്‍ വീ​ട്ടി​ല്‍ ശ്രീ​കൃ​ഷ്ണ​ൻ (46), വെ​ള്ളാ​റ്റ​ഞ്ഞൂ​ര്‍ കു​റ​വ​ന്നൂ​ര്‍ കൊ​ട​ത്തി​ല്‍ വീ​ട്ടി​ല്‍ അ​ജി​ത്ത് (21) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ശ്രീ​കൃ​ഷ്ണ​ൻ ഓ​ടി​ച്ചി​രു​ന്ന എം.​കെ.​കെ ബ​സും അ​ജി​ത്ത് ജോ​ലി ചെ​യ്യു​ന്ന ഫി​സു​മോ​ന്‍ ബ​സു​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ചൂ​ണ്ട​ലി​ൽ സ്വ​കാ​ര്യ ബ​സ് പാ​ല​ത്തി​ന്റെ കൈ​വ​രി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പൊ​ലീ​സ് സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്. പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച ശ്രീ​കൃ​ഷ്ണ​നെ​യും ജോ​ലി​ക്കി​ടെ ഹാ​ന്‍സ് ഉ​പ​യോ​ഗി​ച്ച അ​ജി​ത്തി​നെ​യും പി​ടി​കൂ​ടി​യ​ത്. ഇ​രു​വ​രു​ടെ​യും ലൈ​സ​ന്‍സ് റ​ദ്ദ് ചെ​യ്യു​ന്ന​തു​ള്‍പ്പെ​ടെ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യും വ​രും​ദി​വ​സ​ങ്ങ​ളി​ലും മേ​ഖ​ല​യി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsCrime NewsThrissur News
News Summary - drugs use- Private bus driver and conductor arrested
Next Story