തിരുവനന്തപുരത്ത് കോടിയുടെ മയക്കുമരുന്ന് വേട്ട നാലുപേര്‍ പിടിയില്‍
text_fieldsതിരുവനന്തപുരം: ഒരു കോടിയുടെ മയക്കുമരുന്നുമായി നാലുപേരെ സിറ്റി ഷാഡോ സംഘം പിടികൂടി. ചിറയിന്‍കീഴ് സ്വദേശി ഷാജി (55), നഹാസ് (55), ആറ്റിങ്ങൽ സ്വദേശികളായ കുഴിയന്‍ കണ്ണന്അനി എന്ന അനില്‍കുമാര്‍ (48), ശശിധരന് (65) എന്നിവരെയാണ് മയക്കുമരുന്നുമായി തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ കോടികൾ വിലമതിക്കുന്ന ഒരു കിലോ മെത്ത്ട്രാക്സിന് എന്ന മയക്കുമരുന്നാണ് ഇവരില്‍നിന്ന് പിടികൂടിയത്. അതീവ അപകടകരമായ മയക്കുമരുന്നാണിത്. യൂറോപ്യന്‍ രാജ്യങ്ങളിലും സൗത്ത് ആഫ്രിക്കന്‍ രാജ്യങ്ങളിലും മാന്‍ട്രാക്സ് എന്നാണിതറിയപ്പെടുന്നത്. തിരുവനന്തപുരത്തെ പ്രഫഷനല്‍ കോളജുകളിലും വിദേശ സഞ്ചാരികള്‍ക്കും വിൽപന നടത്തുന്നതിന് കൊണ്ടുവന്നതാണിതെന്ന് പൊലീസ് പറഞ്ഞു.
ഒരു ഗ്രാം മെത്ത്ട്രാക്സിന് അയ്യായിരം മുതല്‍ പതിനായിരം രൂപ വരെ അന്താരാഷ്ട്ര വിപണിയില്‍ വിലയുണ്ട്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി വന്‍തോതിന്‍ മയക്കുമരുന്ന് ഇടപാടുകള്‍ നടത്തുന്നുവെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നതായും സിറ്റി പൊലിസ് കമീഷണര്‍ പി. പ്രകാശ് വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ഈ വര്‍ഷം പൊലീസ് നടത്തിയ റെയ്ഡില്‍ 200 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. കിലോക്കണക്കിന് ഹാഷിഷ് കഴിഞ്ഞമാസം എക്സൈസും പൊലീസും ചേര്‍ന്ന് പിടികൂടിയിരുന്നു. പാര്‍ട്ടികളില്‍ ഉപയോഗിക്കുന്ന എം.ഡി.എം.എ എന്ന ലഹരിമരുന്ന് എക്സൈസ് കഴിഞ്ഞ ആഴ്ച പിടികൂടിയിരുന്നു. ഒരുതവണ ഉപയോഗിച്ചാല്‍ തന്നെ അടിമയായി മാറുന്ന ലഹരിമരുന്നാണ് മെത് അഥവാ മെത്താംട്രാക്സിന് ഫെറ്റമിന്‍. ലോകത്ത് ലഹരിക്കടിമയായി മരിക്കുന്നതില്‍ ഏറ്റവും അധികവും മെത് ഉപയോഗിക്കുന്നവരാണ്.
പിടിയിലായവരില്‍ നഹാസ് മുമ്പ് ഗള്‍ഫ് രാജ്യങ്ങളില്‍ മരുന്ന് കച്ചവടം നടത്തിയതിന് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇവരില്‍ അനില്‍കുമാര്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കഞ്ചാവ്, മോഷണക്കേസുകളിൽ പ്രതിയാണ്. ഇവര്‍ രണ്ട് ബൈക്കുകളിലായി മയക്കുമരുന്ന് കച്ചവടം നടത്തുന്നതിനായി ബാര്‍ട്ടണ്‍ ഹില്‍ പാര്‍ക്കില്‍ എത്തിയപ്പോഴാണ് ഷാഡോ പൊലീസ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
