Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്വാലാംലംപൂരിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
text_fieldsbookmark_border
നെടുമ്പാശേരി: ക്വാലാലംപൂരിലേക്ക് കടത്തുവാന്‍ ശ്രമിച്ച 18 കിലോയോളം വരുന്ന എഫ്രഡിന്‍ എന്ന മയക്കുമരുന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പിടിച്ചെടുത്തു. എയര്കാര്ഗോയിലൂടെ മയക്കുമരുന്ന് കയറ്റി അയക്കുവാന്‍ ശ്രമിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നാര്‍കോടിക് കണ്ട്രോള് ബ്യൂറോയാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.
ചായ ചൂടാറാതെ സൂക്ഷിക്കുന്ന കെറ്റിലിന്റെ താഴെ ചായപ്പൊടി പാക്കറ്റുകളെന്ന വ്യാജേനയാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ഈ കാര്‍ഗോ എത്തിച്ചത് ആരാണെന്നത് അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല.
സംഭവത്തിൽ ആരെയും ഇതുവരെയും അറസ്റ്റ് ചെയ്തില്ല. ഇതിനുമുമ്പും ഇത്തരത്തില്‍ കാര്‍ഗോ കയറ്റി അയക്കുവാന്‍ ഇതേ ഏജന്‍സി ശ്രമിച്ചിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്.
Next Story
