ലഹരിമരുന്ന് കേസുകളുടെ എണ്ണം ഇരട്ടിയോളം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമരുന്ന് േകസുകളുടെ എണ്ണം കുത്തനെ ഉയരുന്നു. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി രാസമയക്കുമരുന്ന് ഉപയോഗവും വർധിക്കുന്നതായി കണ്ടെത്തി. ലഹരിയുടെ സ്വാധീന വലയത്തിൽപെടുന്ന കൗമാരക്കാരുടെ എണ്ണവും വർധിക്കുകയാണ്. ലഹരി വിമുക്തി കേന്ദ്രങ്ങളിൽ എത്തുന്നതിൽ നല്ലൊരു വിഭാഗം പ്രായപൂർത്തിയാകാത്തവരുമാണ്.
മുൻകാലങ്ങളിൽ കഞ്ചാവ് പോലുള്ള മയക്കുമരുന്നായിരുന്നു സംസ്ഥാനത്ത് കൂടുതലായി പ്രചാരമുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ വിലകൂടിയ മയക്കുമരുന്നുകൾ, വേദനസംഹാരികൾ, മാനസിക വിഭ്രാന്തി തടയാൻ ഉപയോഗിക്കുന്ന മരുന്നുകൾ എന്നിവയാണ് ലഹരിക്കായി ഉപയോഗിക്കുന്നത്. മയക്കുമരുന്നിെൻറ ഉപയോഗത്തിൽ കൊച്ചി ഇന്ത്യയിൽതന്നെ ആദ്യനിരയിലേക്ക് ഉയരുകയാണ്. സംസ്ഥാനത്ത് എക്സൈസ് വകുപ്പിെൻറ നേതൃത്വത്തിൽ വ്യാപകമായ പരിശോധന നടക്കുന്നുണ്ട്. അത് മയക്കുമരുന്ന് വ്യാപനത്തിന് ഒരുപരിധി വരെ തടയിടാൻ കാരണമാകുെന്നന്നാണ് വകുപ്പിെൻറ വിലയിരുത്തൽ.
ഇത്തരത്തിെല ഇടപെടലാണ് കേസുകളുടെ എണ്ണത്തിൽ വർധനയുണ്ടാകാൻ കാരണമെന്നാണ് എക്സൈസ് വകുപ്പിെൻറ വിശദീകരണം. 2016ൽ 5924 ലഹരിമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്െതങ്കിൽ കഴിഞ്ഞവർഷം അത് 9242 ആയാണ് വർധിച്ചത്. ഇൗ വർഷം ഇതുവരെ ആയിരത്തോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലകളിൽ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തി തടയിടുന്നതിന് ഡിസ്ട്രിക്റ്റ് ആൻറിനാർകോട്ടിക് സ്പെഷൽ ആക്ഷൻ േഫാഴ്സ് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഇതിെൻറ പ്രവർത്തനം അത്രകണ്ട് വിജയമാകുന്നില്ലെന്നാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. വിലകൂടിയ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് യുവതലമുറ മാറുേമ്പാൾ ചുരുങ്ങിയ െചലവിൽ ലഹരിക്കായുള്ള ശ്രമങ്ങളിലാണ് സ്കൂൾ വിദ്യാർഥികൾ ഉൾപ്പട്ട കൗമാരം. ആറിനും 17 നും ഇടയിൽ പ്രായമുള്ളവർക്കിടയിൽ ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ വർധനയുണ്ടാകുെന്നന്നാണ് ഒൗദ്യോഗിക വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
