Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്ട്​ വൻ...

കോഴിക്കോട്ട്​ വൻ ലഹരിവേട്ട: ഏഴുകിലോ കഞ്ചാവും 25 ലക്ഷത്തി​െൻറ മയക്കുമരുന്നും പിടികൂടി

text_fields
bookmark_border
കോഴിക്കോട്ട്​ വൻ ലഹരിവേട്ട: ഏഴുകിലോ കഞ്ചാവും 25 ലക്ഷത്തി​െൻറ മയക്കുമരുന്നും പിടികൂടി
cancel
camera_alt

റാഷിബ്​, ഉമർ, അഹമ്മദ്​ ജലാലുദ്ദീൻ

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ വ​ൻ ല​ഹ​രി​വേ​ട്ട. ഏ​ഴു​കി​ലോ ക​ഞ്ചാ​വു​മാ​യി കാ​സ​ർ​കോ​ട്​ കു​മ്പ​ള സ്വ​ദേ​ശി​ക​ളെ പൊ​ലീ​സും അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ 25 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി​യെ എ​ക്​​സൈ​സും അ​റ​സ്​​റ്റ്​​ചെ​യ്​​തു.

മ​യ​ക്കു​മ​രു​ന്നു​മാ​യി പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി പ​ള്ളി​യാ​റ​ക്ക​ണ്ടി മു​ഹ​മ്മ​ദ് റാ​ഷി​ബി​നെ​യും​ (34) ക​ഞ്ചാ​വു​മാ​യി കു​മ്പ​ള സ്വ​ദേ​ശി​ക​ളാ​യ ജ​ലാ​ൽ മ​ൻ​സി​ലി​ൽ അ​ഹ​മ്മ​ദ്​ ജ​ലാ​ലു​ദ്ദീ​ൻ (19), ബ​ത്തേ​രി ഹൗ​സി​ൽ ബി.​എം. ഉ​മ​ർ (27) എ​ന്നി​വ​രെ​യു​മാ​ണ്​ അ​റ​സ്​​റ്റ്​​ചെ​യ്​​ത​ത്.

ആ​ഗ്ര​യി​ല്‍നി​ന്ന്​ ​െട്ര​യി​ൻ മാ​ര്‍ഗം എ​ത്തി​ച്ച 510 ഗ്രാം ​ച​ര​സാ​ണ് സ്‌​റ്റേ​റ്റ് എ​ക്‌​സൈ​സ് എ​ന്‍ഫോ​ഴ്‌​സ്‌​മെൻറ്​ റാ​ഷി​ബി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ​ത്. വെ​ള്ളി​യാ​ഴ്​​ച പു​ല​ര്‍ച്ച​യാ​ണ് സം​ഭ​വം.

പിടികൂടിയ മയക്കുമരുന്ന്​

മം​ഗ​ള എ​ക്സ്പ്ര​സി​ല്‍ കോ​ഴി​ക്കോ​ട്ട്​ വ​ന്നി​റ​ങ്ങി​യ റാ​ഷി​ബ് ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക്​ പോ​ക​വെ ലി​ങ്ക്​ റോ​ഡി​ല്‍നി​ന്ന്​ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന സ്പീ​ക്ക​റി​നു​ള്ളി​ലാ​യി​രു​ന്നു ച​ര​സ് സൂ​ക്ഷി​ച്ച​ത്. നേ​ര​​ത്തേ സ്പി​രി​റ്റ് ക​ട​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ റാ​ഷി​ബ്​​ പ​തി​വാ​യി ആ​ഗ്ര​യി​ല്‍നി​ന്ന് മ​യ​ക്കു​മ​രു​ന്ന്​ കൊ​ണ്ടു​വ​ന്ന്​ വി​ൽ​പ​ന ന​ട​ത്താ​റു​ണ്ടെ​ന്ന്​ എ​ക്​​സൈ​സ്​ അ​റി​യി​ച്ചു.

എ​ന്‍ഫോ​ഴ്‌​സ്‌​മെൻറ്​ സ്‌​ക്വാ​ഡ് സ​ര്‍ക്കി​ള്‍ ഇ​ൻ​സ്​​പെ​ക്ട​ര്‍ സി. ​അ​നി​കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ സി.​ഐ ജി. ​കൃ​ഷ്ണ​കു​മാ​ര്‍, എ​ക്‌​സൈ​സ് ഇ​ൻ​സ്​​പെ​ക്ട​ര്‍മാ​രാ​യ കെ.​വി. വി​നോ​ദ്, ടി.​ആ​ർ. മു​കേ​ഷ് കു​മാ​ർ, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ വി​ശാ​ഖ്, സു​ബി​ന്‍, രാ​ജേ​ഷ്, മു​ഹ​മ്മ​ദ് അ​ലി, ഡ്രൈ​വ​ര്‍ കെ. ​രാ​ജീ​വ് എ​ന്നി​വ​രാ​യി​രു​ന്നു പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പാ​ള​യ​ത്തു​നി​ന്ന്​ ​​െവ​ള്ളി​യാ​ഴ്​​ച പു​ല​ർ​ച്ച​യോ​ടെ​യാ​ണ്​ അ​ഹ​മ്മ​ദ്​ ജ​ലാ​ലു​ദ്ദീ​നും ഉ​മ​റും ക​ഞ്ചാ​വു​സ​ഹി​തം അ​റ​സ്​​റ്റി​ലാ​വു​ന്ന​ത്.

കെ.​എ​ൽ 14 എ​ക്​​സ്​ 1691 ന​മ്പ​ർ സ്​​കൂ​ട്ട​റി​ൽ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ബാ​ഗു​മാ​യി ക​ണ്ട ഇ​രു​വ​രെ​യും ക​സ​ബ എ​സ്.​െ​എ വി. ​സി​ജി​ത്ത്​ ത​ട​ഞ്ഞു​നി​ർ​ത്തി​ ബാ​ഗ്​ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ ക​ഞ്ചാ​വ്​ ക​​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന്​ വാ​ഹ​നം ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ഇ​രു​വ​െ​ര​യും അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

ഇ​രു​വ​രെ​യും പി​ന്നീ​ട്​ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്​​ത​ു. എ​സ്.​െ​എ ശ്രീ​ജേ​ഷ്, എ.​എ​സ്.​െ​എ അ​ഷ്​​റ​ഫ്, സി​വി​ൽ പൊ​ലീ​സ്​ ഒാ​ഫി​സ​ർ തു​ട​ർ​മാ​ൻ എ​ന്നി​വ​രും പൊ​ലീ​സ്​ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganja seizedDrug seizedkozhikode News
News Summary - drug worth 25 lakhs and 7kg ganja seized in calicut
Next Story