ലൊക്കേഷനിലെ ലഹരി: വിവാദം ഹൗസ്ഫുൾ
text_fieldsകൊച്ചി: മലയാള സിനിമയിലെ ചില പുതുതലമുറ താരങ്ങൾക്കിടയിൽ മയക്കുമരുന്ന് ഉപയോ ഗം വ്യാപകമാണെന്ന നിർമാതാക്കളുടെ വെളിപ്പെടുത്തലിനെ ചൊല്ലി വിവാദം പടരുന്നു. മയക്ക ുമരുന്ന് കണ്ടെത്താൻ സെറ്റിൽ പരിശോധന വേണമെന്ന നിർമാതാക്കളുടെ ആവശ്യം സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസും. വരും ദിവസങ്ങ ളിൽ കൂടുതൽ നടപടിയുണ്ടാകുമെന്നാണ് സൂചന.
എൽ.എസ്.ഡി ഉൾപ്പെടെ മാരക ലഹരി പദാർഥങ്ങൾ സെറ്റുകളിൽ എത്തുന്നതായാണ് നിർമാതാക്കളുടെ ആരോപണം. ഇത്രയും നാൾ ഇവർ ഇക്കാര്യം തുറന്നുപറയാതിരുന്നതിലും വിമർശനമുണ്ട്.
നിർമാതാക്കൾ പരാതിയും തെളിവും നൽകിയാൽ അന്വേഷിക്കാമെന്നാണ് മന്ത്രി എ.കെ. ബാലെൻറ നിലപാട്. വിഷയം ഗൗരവമുള്ളതാണെന്ന് എറണാകുളം പൊലീസ് കമീഷണറും ഐ.ജിയുമായ വിജയ് സാഖറെയും പറഞ്ഞു. വിശദാംശങ്ങൾ കൈമാറാൻ നിർമാതാക്കളുടെ സംഘടനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധിച്ച് തുടർനടപടി തീരുമാനിക്കും. വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എവിടെയും പരിശോധനക്ക് പൊലീസ് തയാറാണെന്നും ഐ.ജി പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത നിർമാതാക്കൾ, സെറ്റുകളിലെ പരിശോധന സംബന്ധിച്ച് കൂടുതൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ, എല്ലാ സെറ്റുകളിലും പരിശോധന പ്രായോഗിമല്ലെന്നും അത് വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. നിർമാതാക്കളുടെ പ്രതികരണം അതിവൈകാരികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിനിമ മേഖലയിലെ മയക്കുമരുന്ന് ഉപേയാഗം എല്ലാവർക്കുമറിയാമെന്നും പുറത്തുപറയാത്തതാണെന്നും ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. മയക്കുമരുന്നും മദ്യവും ഉപയോഗിച്ച് സെറ്റുകളിൽ വരരുതെന്ന പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
