ലഹരിക്കച്ചവടം: രണ്ട് പൊലീസുകാർക്ക് സസ്പെന്‍ഷന്‍; കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടു
text_fieldsതിരുവനന്തപുരം: തലസ്ഥാനത്ത് ലഹരിക്കച്ചവടം നടത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം റൂറല്‍ കണ്‍ട്രോള്‍ റൂമിലെ സി.പി.ഒമാരായ അഭിൻജിത്, രാഹുല്‍ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ലഹരി സംഘങ്ങളെ കേന്ദ്രീകരിച്ച് നാർകോടിക് സെൽ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍.
സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ തിരുവനന്തപുരം റൂറല്‍ എസ്.പി കെ.എസ്. സുദർശൻ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് ഉദ്യോഗസ്ഥരും ലഹരിക്കച്ചവടത്തില്‍ നേരിട്ട് പങ്കാളികളായെന്നാണ് നാർകോടിക് സെല്‍ ഡിവൈ.എസ്.പിയുടെ കണ്ടെത്തല്‍.
ലഹരി വില്‍പനയും ഉപയോഗവും കുറക്കുകയെന്ന ലക്ഷ്യത്തോടെ നാർകോടിക് സെല്‍ തിരുവനന്തപുരത്ത് വ്യാപക പരിശോധന നടത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ലഹരിക്കടത്തുകാരെ പിന്തുടരുമ്പോഴാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ലഹരി ഉപയോഗവും കച്ചവടവും നടത്തുന്നതായി കണ്ടെത്തിയത്.
അച്ചടക്ക ലംഘനം, പെരുമാറ്റദൂഷ്യം, പൊലീസ് സേനക്ക് അവമതിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ തെളിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

