Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലഹരിക്കടത്ത്: കൗൺസിലർ ഷാനവാസിനെതിരെ സ്പെഷൽ ബ്രാഞ്ച് അന്വേഷണം
text_fieldsbookmark_border
ആലപ്പുഴ: ലഹരിവസ്തുക്കൾ കടത്തിയ കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭയിലെ സി.പി.എം കൗൺസിലർ എ. ഷാനവാസിനെതിരെ സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണിത്. പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷൽ ബ്രാഞ്ചിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെളിവ് ലഭിച്ചാൽ കേസെടുക്കാനാണ് നീക്കം. ഇ-മെയിൽ മുഖേനയും അല്ലാതെയും ജില്ല പൊലീസ് മേധാവിക്ക് നിരവധി പരാതികളാണ് ലഭിക്കുന്നതെങ്കിലും തെളിവുകളോടെ ആരും പരാതി നൽകിയിട്ടില്ല.
പരാതി നൽകിയവരിൽ സി.പി.എം പ്രവർത്തകരുമുണ്ട്. ജില്ല കോൺഗ്രസ് കമ്മിറ്റിയും പരാതി നൽകിയിരുന്നു. പുകയില ഉൽപന്നക്കടത്ത് കൂടാതെ ഷാനവാസിന്റെ സ്വത്ത് സമ്പാദനം, ആസ്തി, സാമ്പത്തിക ഇടപാടുകൾ എന്നിവയും അന്വേഷിക്കണമെന്നാണ് ആവശ്യം.
Next Story

