Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലഹരി കടത്ത്: കുപ്രസിദ്ധ ഗുണ്ട കരുതൽ തടങ്കലിൽ
text_fieldsbookmark_border
മാവേലിക്കര: കുപ്രസിദ്ധ ഗുണ്ടയും 30 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ വിചാരണ തടവുകാരനുമായ മാവേലിക്കര പോനകം എബനേസർ പുത്തൻവീട്ടിൽ ലിജു ഉമ്മൻ തോമസിനെ (42) അറസ്റ്റ് ചെയ്തു.ലഹരി കടത്ത് കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുന്ന ലിജു ഉമ്മൻ തോമസിന്റെ അറസ്റ്റ് മാവേലിക്കര സി.ഐ സി. ശ്രീജിത്താണ് രേഖപ്പെടുത്തിയത്.
2020 ഡിസംബർ 28ന് 30 കിലോ കഞ്ചാവ് പിടികൂടിയ കേസിലാണ് 2021 സെപ്റ്റംബർ 13ന് ലിജു ഉമ്മൻ എറണാകുളത്തുനിന്ന് പിടിയിലായത്.
അന്നുമുതൽ വിചാരണ തടവുകാരനായി ജയിലിൽ കഴിയുകയാണ്. മൂന്ന് കഞ്ചാവ് കേസുകൾ, രണ്ട് കൊലപാതകങ്ങൾ, നിരവധി വധശ്രമക്കേസുകൾ ഉൾപ്പെടെ 45ലധികം കേസുകളിൽ പ്രതിയാണ് ലിജു ഉമ്മൻ.ഇയാളുടെ വാഹനങ്ങൾ കണ്ടുകെട്ടുകയും മുൻ കേസുകളിലെ ജാമ്യം റദ്ദുചെയ്യുകയും ചെയ്തിരുന്നു.
Next Story

