Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗളൂരുവിൽ നിന്നു ലഹരിക്കടത്ത്; കാസർകോട്ട് എം.ഡി.എം.എയുമായി ദമ്പതികൾ ഉൾപ്പടെ നാലു പേർ പിടിയിൽ

text_fields
bookmark_border
ബംഗളൂരുവിൽ നിന്നു ലഹരിക്കടത്ത്; കാസർകോട്ട് എം.ഡി.എം.എയുമായി ദമ്പതികൾ ഉൾപ്പടെ നാലു പേർ പിടിയിൽ
cancel

കാസർകോട്: ബംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് എത്തിച്ച് കാസർകോട്ട് വിൽപ്പന നടത്തുന്നതിനിടെ ദമ്പതികൾ ഉൾപ്പടെ നാലു പേർ പിടിയിൽ. 150 ഗ്രാം എം.ഡി.എം.എയുമായി ഉദുമയിൽ നിന്നാണ് നാലംഗ സംഘത്തെ ബേക്കൽ പൊലീസ് പിടികൂടിയത്.

കാസർകോട് പുത്തരിയടുക്കം സ്വദേശി അബൂബക്കർ, ഭാര്യ അമീന അസ്ര, ബംഗളൂരു സ്വദേശികളായ വസീം, സൂരജ് എന്നിവരാണ് വാഹന പരിശോധനക്കിടെ പൊലീസിന്‍റെ വലയിലായത്. കർണാടക റജിസ്ട്രേഷനുള്ള കാറിന്‍റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ.

ബെംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് ലഹരി മരുന്ന് കടത്തുന്ന സംഘങ്ങളിലെ പ്രധാന കണ്ണികളാണ് പിടിയിലായവർ എന്നാണ് സൂചന. അറസ്റ്റിലായ അബൂബക്കറും ഭാര്യ അമീനയുമാണ് കാസർകോട് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപന നടത്തിയിരുന്നത്.

മറ്റു രണ്ട് പേർ ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ എത്തിച്ചു നൽകിയവരാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. പ്രതികളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drug trafficking from Bengaluru; Four people including a couple arrested with MDMA at Kasargod
Next Story