മയക്കുമരുന്ന് എത്തിക്കുന്നയാൾ പൊലീസ് പിടിയിൽ
text_fieldsഅരൂർ: ലഹരി ഉൽപന്നവുമായി അരൂർ പൊലിസിന്റെ പിടിയിലായ ഹോട്ടൽ ഉടമ ചന്തിരൂർ സ്വദേശി അഫ്സലിന് ലഹരി മരുന്ന്കൈമാറിയ പ്രതി അരൂർ പൊലിസിന്റെ പിടിയിൽ.
മട്ടാഞ്ചേരി കൂവപ്പാടം പുത്തൻ പറമ്പിൽ ഹൗസിൽ ബ്ലസനെ (25) അരൂർ എസ്.എച്ച്.ഒ അഭീഷ് വി.എയുടെ നേതൃത്വത്തിലുള്ള പൊലിസാണ് അറസ്റ്റു ചെയ്തത്.ലഹരി മരുന്നു വിപണന ശൃംഖലയിലെ പ്രധാന കണ്ണിയാണ് പ്രതിയെന്ന് പൊലിസ് പറഞ്ഞു.ദിവസങ്ങൾക്കു മുൻപ് ചന്തിരൂർ പാലത്തിനു സമീപം ഹോട്ടൽ നടത്തിയിരുന്ന ചന്തിരൂർ സ്വദേശി അഫ്സൽ (32) മയക്കുമരുന്നുമായി അരൂർ പൊലിസ്അറസ്റ്റു ചെയ്തിരുന്നു.
ഈ കേസിൽ ലഹരി മരുന്നിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണ് മട്ടാഞ്ചേരി സ്വദേശി ബ്ലസൻ വലയിലായത്.പ്രതിക്കെതിരേ പാലാരിവട്ടം, മട്ടാഞ്ചേരി, പനങ്ങാട് എന്നീപൊലിസ് സ്റ്റേഷനുകളിലായി എൻ.ഡി. പി.എസ്,അബ്ക്കാരി എന്നിവയിൽ 6 കേസുകളുണ്ട്.ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റു ചെയ്തു.
പൊലിസ് സംഘത്തിൽ എ.എസ്.ഐ റെജി തങ്കപ്പൻ, പൊലിസുകാരായ അനന്തകൃഷ്ണൻ എന്നിവർ ഉണ്ടായിരുന്നു.

