Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊള്ളാച്ചിയിൽ നിന്നും...

പൊള്ളാച്ചിയിൽ നിന്നും കരിങ്കല്ലുമായി വന്ന ലോറിയിൽ മയക്കുമരുന്ന് കടത്ത്; കളമശ്ശേരിയിൽ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
പൊള്ളാച്ചിയിൽ നിന്നും കരിങ്കല്ലുമായി വന്ന ലോറിയിൽ മയക്കുമരുന്ന് കടത്ത്; കളമശ്ശേരിയിൽ രണ്ടുപേർ പിടിയിൽ
cancel

കളമശ്ശേരി: പൊള്ളാച്ചിയിൽ നിന്നും കരിങ്കല്ലുമായി വന്ന ലോറിയിൽ നിന്നും 286 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ. ആലപ്പുഴ സ്വദേശികളായ മണ്ണഞ്ചേരി വെളിയിൽ ഷെഫീക്ക് (29) പുന്നപ്ര പള്ളിവേലിൽ ആഷിഖ് (32) എന്നിവരാണ് പിടിയിലായത്. കുസാറ്റ് മെട്രോ സ്റ്റേഷന് സമീപം ഉച്ചക്ക് രണ്ട് മണിയോടെയാണ് ലോറി ഉൾപ്പെടെ ഇരുവരേയും പിടികൂടിയത്.

ഇവരുടെ കൈയിൽ നിന്നു വീര്യം കൂടിയ മയക്കുമരുന്ന് വിഭാഗത്തിൽ പെട്ട 286 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇതിന് വിപണിയിൽ 25 ലക്ഷത്തോളം വിലമതിക്കുമെന്ന് പൊലീസ് പറയുന്നു.

ട്രെയിനിലും ബസിലും മയക്കുമരുന്ന് കൊണ്ടുവരുമ്പോഴുള്ള പൊലീസ് പരിശോധന ഒഴിവാക്കാനാണ് അന്യ സംസ്ഥാനത്ത് നിന്ന് വരുന്ന ലോറികളിൽ ഡ്രൈവർമാരുടെ ഒത്താശയോടെ ഇവർ സഹായികളെന്ന വ്യാജേന ലോറിയിൽ കയറി മയക്കു മരുന്നുകൾ കേരള അതിർത്തിയിലെത്തിക്കുന്നത്. മുൻ നിശ്ചയ പ്രകാരം കരിങ്കൽ കയറ്റി വന്ന ലോറിയിൽ ഇടപാടിനായി വന്നവരെ കൊച്ചി സിറ്റി പൊലീസ് പിടികൂടുകയായിരുന്നു.

Show Full Article
TAGS:DrugMDMADrug to Kerala
News Summary - Drug smuggling in a lorry carrying granite from Pollachi; Two arrested in Kalamassery
Next Story